Flash News

ഹാദിയയുടെ വീട്ടിലേക്ക് വൈദ്യസംഘത്തെ അയക്കും: സോളിഡാരിറ്റി



കോഴിക്കോട്: കോടതി ഉത്തരവിലൂടെ അടുത്ത ഒരു മാസത്തേക്കു കൂടി വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുന്ന ഹാദിയയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ ഹാദിയയുടെ വീട്ടിലേക്കു വൈദ്യസംഘത്തെ അയക്കുമെന്നു സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി എം സാലിഹ്. ഹാദിയയുടെ അഭിപ്രായവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പരിഗണിക്കണമെന്ന സുപ്രിംകോടതി നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ പിതാവിന്റെ സംരക്ഷണത്തിലെന്ന പേരില്‍ സംഘപരിവാരത്തിന്റെയും പോലിസിന്റെയും തടവില്‍ക്കഴിയുന്ന ഹാദിയയുടെ സുരക്ഷിതത്വം ഉറപ്പാക്കല്‍ കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഹാദിയക്ക് സ്വബോധത്തോടെയും ആരോഗ്യത്തോടെയും കോടതിയില്‍ ഹാജരാവാനുള്ള സാഹചര്യവും സംവിധാനവും ഒരുക്കേണ്ടതു സര്‍ക്കാരാണ്. എന്നാല്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഇടതു സര്‍ക്കാര്‍ പ്രതിനിധികളും ഹാദിയയുടെ ആരോഗ്യസ്ഥിതിയിലുള്ള ആശങ്ക പരിഹരിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഹാദിയക്കു വൈദ്യസഹായങ്ങള്‍ ലഭ്യമാക്കുകയെന്ന ഉത്തരവാദിത്തത്തില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തുന്ന സാഹചര്യത്തിലാണു സോളിഡാരിറ്റി വൈദ്യസംഘത്തെ അയക്കുന്നതെന്നും പി എം സാലിഹ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it