Flash News

ഹാദിയയുടെ മോചനം : മുസ്‌ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

ഹാദിയയുടെ മോചനം : മുസ്‌ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
X


മലപ്പുറം : വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ മോചിപ്പിക്കണമെന്നും അടിയന്തരമായി വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനാ നേതാക്കള്‍ പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മലപ്പുറം അതിഥിമന്ദിരത്തിലായിരുന്നു കൂടിക്കാഴ്ച.

ഹൈക്കോടതി മാതാപിതാക്കളുടെ സംരക്ഷണത്തില്‍ വിട്ടതാണെങ്കിലും ഫലത്തില്‍ ഹാദിയ ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്ന് നേതാക്കള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്‌ലാമി), എ.ഐ.അബ്ദുല്‍മജീദ് സ്വലാഹി (കേരള നദ്‌വത്തുല്‍ മുജാഹിദീന്‍), പറപ്പൂര്‍ കുഞ്ഞിമുഹമ്മദ് മദനി (വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് വിഷന്‍), കെ.പി.എ മജീദ് (മുസ്‌ലിംലീഗ്), പി. ഉണ്ണീന്‍ (എം.എസ്.എസ്), കെ.മോയിന്‍കുട്ടി, പി.എ ജബ്ബാര്‍ ഹാജി എളമരം എന്നിവരാണ് കുഞ്ഞാലിക്കുട്ടിയോടൊപ്പം സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it