Flash News

ഹാദിയയുടെ മോചനം തേടി പ്രതിഷേധ സംഗമം



കൊച്ചി: ഹാദിയയെ വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 'റിലീസ് ഹാദിയ' ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. രാവിലെ വഞ്ചിസ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മനുഷ്യാവകാശ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പങ്കെടുത്തു. വനിതാ കമ്മീഷനും വിവിധ സര്‍ക്കാര്‍, സര്‍ക്കാരേതര സംഘടനകളും ഹാദിയ വിഷയത്തില്‍ സ്വീകരിക്കുന്ന കുറ്റകരമായ അനാസ്ഥ മനുഷ്യാവകാശ ലംഘനമാണെന്നു സംഗമം ചൂണ്ടിക്കാട്ടി. പ്രതിരോധങ്ങളുടെ പാട്ടുകാരന്‍ ശരത് ചെലൂരിന്റെ പാട്ടോടെ ആയിരുന്നു തുടക്കം. ആദിവാസി സമരസംഘം നേതാവ് ഗൗരി ഉദ്ഘാടനം ചെയ്തു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, രാജീവ്ഗാന്ധി സ്റ്റഡി സെന്റര്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ വി ആര്‍ അനൂപ്, അഭിലാഷ് പടച്ചേരി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍, മൈനോരിറ്റി റൈറ്റ്‌സ് വാച്ച് സംസ്ഥാന കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് നദ്‌വി, എസ് ഐഒ ജില്ലാ പ്രസിഡന്റ് മുഫീദ്, കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അശ്കര്‍, ലോ കോളജ് എഎസ്എ പ്രതിനിധി രാമചന്ദ്രന്‍, നിയമ വിദ്യാര്‍ഥിനികളായ സക്കിയ, ശാരിക, സാമൂഹിക പ്രവര്‍ത്തകരായ തസ്‌നി ബാനു, ഫാത്തിമ, നിമ്മി, മാധ്യമപ്രവര്‍ത്തക മൃദുല ഭവാനി സംസാരിച്ചു.
Next Story

RELATED STORIES

Share it