Kerala

ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം

ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം
X


തിരുവനന്തപുരം: വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി  ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

സുപ്രീം കോടതിയുടെ ഉത്തരവിന് അനുസൃതമായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ചുമതലയുണ്ടെന്നും കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ വ്യക്തമാക്കി. സയ്യദ് മുനവറലി ശിഹാബ് തങ്ങള്‍, ഷംനാദ് ബദര്‍, അമ്മുതോമസ് എന്നിവര്‍ സമര്‍പ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിയിരിക്കുന്നത്.

നിലിവില്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ നിരീക്ഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിയമ പ്രസക്തിയില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കോട്ടയം ജില്ലാ പോലിസ് മേധാവിയോടും ഹാദിയയുടെ പിതാവ് അശോകനോടും വിശദീകരണം തേടിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അഖിലയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കുന്നുണ്ടെന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചത്.

വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ അഖിലയുടെ മൊഴിയെടുക്കാന്‍ പാടില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം കണക്കിലെടുത്താണ് അഖിലയുടെ മൊഴി രേഖപ്പെടുത്താത്തതെന്നും ഇതു സംബന്ധിച്ച മറുപടിയില്‍ വ്യക്തമാക്കിട്ടുണ്ട്. നിയമോപദേശത്തിന്റെ പകര്‍പ്പും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കി.
ഹാദിയ വീട്ടു തടങ്കലിലാണെന്ന പരാതി തെറ്റാണെന്ന് പിതാവ് കെ. എം അശോകന്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. ജനിച്ചു വളര്‍ന്ന വീട്ടിലാണ് കോടതി ഉത്തരവ് പ്രകാരം അഖില താമസിക്കുന്നത്. അവര്‍ മാതാപിതാക്കളുടെ സംരക്ഷണയിലാണ്. അഖിലയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ അശോകന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it