Flash News

ഹാദിയയുടേത് നിര്‍ബന്ധിത മതംമാറ്റമല്ല: ക്രൈംബ്രാഞ്ച്

ഹാദിയയുടേത് നിര്‍ബന്ധിത മതംമാറ്റമല്ല: ക്രൈംബ്രാഞ്ച്
X


[related]കൊച്ചി: ഡോ. ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ സമ്മര്‍ദ്ദമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. മതം മാറ്റത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ സ്വാധീനമുണ്ടെന്ന ആരോപണം തള്ളുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സ്വന്തം ഇഷ്ട്പ്രകാരമാണ് മതം മാറിയതെന്നും പരപ്രേരണ ഉണ്ടായിട്ടില്ലെന്നും എറണാകുളം ക്രൈംബ്രാഞ്ച് എസ്പി സന്തോഷ് കുമാര്‍ ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മതം മാറാന്‍ തീവ്രവാദ സംഘടനകള്‍ സ്വാധിനച്ചതിന് തെളിവ് ലഭിച്ചില്ല. മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ഹാദിയ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന് കേരളം കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ച് വസ്തുനിഷ്ഠമായ അന്വേഷണമാണ് നടത്തിയതെന്നും എന്‍ഐഎ അന്വേഷിക്കേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കുമായിരുന്നുവെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഹാദിയ കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്‍ഐഎകൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നിമിഷ എന്ന ഫാത്തിമയുടെ മാതാവ് ബിന്ദുവും സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it