Flash News

ഹാദിയയുടെ പിതാവ് സത്യവാങ്മൂലം നല്‍കി

ഹാദിയയുടെ പിതാവ് സത്യവാങ്മൂലം നല്‍കി
X
ന്യൂഡല്‍ഹി: ഡോ. ഹാദിയ ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്നതിലോ പിന്തുടരുന്നതിലോ എതിര്‍പ്പില്ലെന്ന് പിതാവ് അശോകന്‍. സാധാരണ രീതിയില്‍ സ്വന്തം ഇഷ്ടപ്രകാരം ഹാദിയ വരനെ കണ്ടെത്തിയിരുന്നുവെങ്കില്‍ എതിര്‍ക്കില്ലായിരുന്നു. എന്നാല്‍, മകളെ ശാരീരികമായും മാനസികമായും കീഴ്‌പ്പെടുത്തി ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആക്കാനുള്ള നീക്കങ്ങളെയാണ് താന്‍ എതിര്‍ക്കുന്നതെന്നും ഇന്നലെ സുപ്രിംകോടതിയില്‍ അഭിഭാഷകനായ എ രഘുനാഥ് മുഖേന സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ അശോകന്‍ വ്യക്തമാക്കി.


കേരള ഹൈക്കോടതിയില്‍ അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഉത്തരവ് ചോദ്യംചെയ്ത് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ കേസാണ് കോടതി പരിഗണിച്ചത്്. കേസ് നാളെ വീണ്ടും പരിഗണിക്കും.
അമ്മ വിഷം നല്‍കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഹാദിയ  മസ്തിഷ്‌ക പ്രക്ഷാളനത്തിനു വിധേയയായെന്നതിന്റെ ഉദാഹരണമാണെന്ന് അശോകന്‍ പറയുന്നു. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇസ്‌ലാം  ഉപേക്ഷിക്കാനോ ഹിന്ദുമതത്തിലേക്ക് മടങ്ങിവരാനോ  സമ്മര്‍ദം ഉണ്ടായിട്ടില്ല. ഹാദിയ മതംമാറിയതിന്റെ തെളിവോ രേഖയോ ഇല്ല. രണ്ടുപേര്‍ സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹമെന്ന ഹാദിയയുടെ വാദം തെറ്റാണെന്നും അശോകന്‍ അഭിപ്രായപ്പെട്ടു. എളുപ്പം വഴങ്ങുന്ന യുവതിയുവാക്കളെ കണ്ടെത്തി അവരെ ഐഎസ് നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോവാന്‍ പദ്ധതിയിടുന്ന സംഘടന കേരളത്തിലുണ്ടെന്നും സത്യവാങ്മൂലം ആരോപിക്കുന്നു.
ഐഎസ്, ഹിസ്ബുല്‍ മുജാഹിദീന്‍, ലശ്കറെ ത്വയ്യിബ എന്നീ സംഘടനകളുമായി പോപുലര്‍ഫ്രണ്ടിനു ബന്ധമുണ്ടെന്നും ഈ സംഘടനയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങളും വ്യക്തികളുമാണ് യുവതീയുവാക്കളെ മതംമാറ്റി വിദേശത്തേക്ക് കടത്തുന്നതെന്നുമുള്ള ആരോപണവും സത്യവാങ്മൂലത്തിലുണ്ട്.
Next Story

RELATED STORIES

Share it