Kollam Local

ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം



കൊല്ലം: ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്‌ഐഒ, ജിഐഒ സംയുക്ത കലക്ട്രേറ്റ്  മാര്‍ച്ച് ഇന്ന് രാവിലെ 10 ന് നടക്കും. മാസങ്ങളായി സംഘ്പരിവാറിന്റെയും പോലിസിന്റെയും മേല്‍നോട്ടത്തില് വീട്ടുതടങ്കലിലാണ് ഹാദിയ. കോടതി സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടതിന് ഒരു വിവരവും പുറത്തറിയിക്കാത്ത വീട്ടുതടവാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. എന്നാല്‍ സംഘ്പരിവാര്‍ നേതാക്കളും മറ്റും ഹാദിയയെ സന്ദര്‍ശിക്കുന്നതായും വെളിപ്പെടുത്തലുകളുണ്ട്. അതിന് പുറമേ വീട്ടില് ഹാദിയ പീഡനമനുഭവിക്കുന്നതായി വീഡിയോയും പുറത്തു വന്നു. ഹാദിയക്ക് അവളുടെ വ്യക്തിപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന തടവ് അവസാനിപ്പിക്കണമെന്ന് തുടക്കം മുതല്‍ക്കേ ആവശ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍  അതൊന്നും പരിഗണിച്ചില്ല. ഹാദിയയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിഗണന നല്‍കണമെന്നാണ് സുപ്രീംകോടതി അവസാനമായി വിധിച്ചത്. 27ന് കോടതിക്ക് മുന്നില്‍ ഹാദിയയെ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹാദിയയെ ആരോഗ്യത്തോടെയും സ്വബോധത്തോടെയും കോടതിയില്‍ ഹാജരാക്കേണ്ട സര്‍ക്കാറിന്റെ  ഉത്തരവാദിത്വമാണ്. എന്നാല്‍  ഹാദിയ സുരക്ഷിതയാണെന്ന സുതാര്യമല്ലാത്ത പോലിസ് റിപ്പോര്‍ട്ട് പുറത്തുവിടുക മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ചെയ്തത്. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇപ്പോഴും കാര്യമായി ഇടപെട്ടിട്ടില്ല. കോടതിക്ക് മുന്നില്‍ ഹാദിയ സ്വബോധത്തോടെ ഹാജരാക്കപ്പെടുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സുതാര്യമായ നടപടികള്‍ സ്വീകരിക്കണം. ഈ സാഹചര്യത്തിലാണ് ഹാദിയക്ക് വൈദ്യസഹായങ്ങള്‍ ലഭ്യമാക്കുക, ഹാദിയയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക, ഹാദിയക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങള്‍  ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സോളിഡാരിറ്റിയും എസ്‌ഐഒയും ജിഐഒയും സംയുക്തമായി സംസ്ഥാനത്തെ എല്ലാ കലക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.കൊല്ലം കലക്ടറേറ്റ് മാര്‍ച്ച് രാവിലെ 10.30ന് ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. ഡിസിസി ജില്ലാ സെക്രട്ടറി ഫിലിപ് കെ തോമസ്, അഡ്വ: ജയകുമാര്‍, സോളിഡാരിറ്റി സ്‌റ്റേറ്റ് പ്രതിനിധി ഹുസൈബ് വടുതല, എസ്‌ഐഒ. സ്‌റ്റേറ്റ് സെക്രട്ടറി അംജദ് അലി, തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും
Next Story

RELATED STORIES

Share it