palakkad local

ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക



പാലക്കാട്: “ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്‌ഐഒ, ജിഐഒ  ജില്ല കമ്മിറ്റികള്‍ സംയുക്തമായി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാര്‍ച്ച് സ്‌റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ചു.സിവില്‍ സ്‌റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധ പൊതുയോഗം എഫ്‌ഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ഹാദിയയുടെ സംരക്ഷണ ചുമതല സംസ്ഥാന സര്‍ക്കാറിനാണെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കേ ഉത്തരവാദിത്വം നിറവേറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം.  ശാരീരികവും മാനസികവുമായ സുസ്ഥിതി ഉറപ്പാക്കി ഹാദിയയെ സുരക്ഷിതമായി  സുപ്രീം കോടതിയില്‍  ഹാജരാക്കാന്‍  സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.എന്നാല്‍ സംഘ്പരിവാറിന് വിടുവേല ചെയ്യുന്ന ഏജന്റുമാരായി സംസ്ഥാന സര്‍ക്കാറും പോലിസും അധപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍എപിഎം ദേശീയ കണ്‍വീനര്‍ വിളയോടി വേണുഗോപാല്‍,  എസ്‌ഐഒ സംസ്ഥാന സെക്രട്ടറി ഇ എം അംജദ് അലി, ജമാഅത്ത് വനിത വിഭാഗം ജില്ല വൈസ് പ്രസിഡന്റ് ഹബീബ മൂസ, ജിഐഒ ജില്ല പ്രസിഡന്റ് വി മുഫീദ, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി, എസ്‌ഐഒ ജില്ല പ്രസിഡന്റ് ഫാസില്‍ ആലത്തൂര്‍, പ്രോഗ്രാം കണ്‍വീനര്‍ കെ എം ഷാക്കിര്‍ അഹമ്മദ് സംസാരിച്ചു. ലുക്മാന്‍ ആലത്തൂര്‍, ഷാജഹാന്‍ കൊല്ലങ്കോട്, ജംഷീര്‍ ആലത്തൂര്‍, നൗഷാദ് ആലവി, ഫാരിസ് വല്ലപ്പുഴ, അനീസ് തിരുവിഴാംകുന്ന്, ഷഫീഖ് അജ്മല്‍, റഫീക് പുതുപള്ളിത്തെരുവ്, ഷാഹിന്‍ ആലത്തൂര്‍, സി എം റഫീഅ നേതൃത്വം നല്‍കി. ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it