Flash News

ഹാദിയക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം: വനിതാ പ്രവര്‍ത്തകര്‍



ന്യൂഡല്‍ഹി: ഹാദിയക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നു വനിതാ അവകാശപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഹാദിയയെ രക്ഷിതാക്കള്‍ ബലംപ്രയോഗിച്ച് തടവിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും വനിതാ സംരക്ഷണ കമ്മീഷനും ഉറപ്പുവരുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ഹാദിയയെ സന്ദര്‍ശിച്ച് അവര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ച റിപോര്‍ട്ട് വനിതാ കമ്മീഷന്‍ പരസ്യപ്പെ—ടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസാധക ഉര്‍വശി ബുട്ടാലിയാ ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ നന്ദിനി സുന്ദര്‍, ജെഎന്‍യു പ്രഫസര്‍മാരായ ആയിഷ കിദ്വായ്, നിവേദിത മേനോന്‍, സുനിതധര്‍ എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it