Flash News

ഹാദിയക്ക് നീതിനിഷേധം:ഹൈകോടതി മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്‌ ; പ്രവര്‍ത്തകര്‍ക്ക് പരിക്ക്‌

ഹാദിയക്ക് നീതിനിഷേധം:ഹൈകോടതി മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്‌ ; പ്രവര്‍ത്തകര്‍ക്ക് പരിക്ക്‌
X


കൊച്ചി: ഹാദിയക്ക് നീതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുസ് ലിം ഏകോപന സമിതി നടത്തിയ ഹൈകോടതി മാര്‍ച്ചിന് നേരെ പോലീസ് അക്രമം.പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ 11 മണിയോടെ മണപ്പാട്ടിപ്പറമ്പില്‍ നിന്ന് പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ സെന്റ് ആല്‍ബര്‍ട്‌സ് കോളേജിന് സമീപം ബാരിക്കേഡ് കെട്ടി പോലീസ് തടയുകയായിരുന്നു.
ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ വിവാഹം റദ്ദാക്കിയ വിധി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുസ് ലിം ഏകോപനസമിതി മാര്‍ച്ച് സംഘടിപ്പിച്ചത്. വിവിധ മുസ്ലിം സംഘടനകളില്‍ നിന്നുള്ള അഞ്ഞൂറിലധികം പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ചിന് പിന്നീട് വിവിധ സംഘടനകള്‍ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ഇസ്‌ലാമിക ശരീഅത്ത് പ്രകാരം വിവാഹം നടത്തുവാനുള്ള സ്വതന്ത്ര്യം ഭരണഘടന അനുവദിച്ച് നല്‍കുന്നുണ്ട്. അത് റദ്ദുചെയ്യാന്‍ നിയമപരമായി കോടതികള്‍ക്ക് അധികാരമില്ലെന്നിരിക്കെ കോടതിയുടെ നടപടി നീതിക്കു നിരക്കാത്തതാണെന്നു മുസ്‌ലിം ഏകോപനസമിതിയടക്കം വിവിധ സാമൂഹിക, രാഷ്ട്രീയ സംഘടനകള്‍ ആരോപിക്കുന്നു. പാസ്‌പോര്‍ട്ട് പോലുമില്ലാത്ത യുവതി സിറിയയിലേക്കു പോവുമെന്നു ചൂണ്ടിക്കാട്ടിയാണു പിതാവ് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്. അതിന്റെ സാധ്യതകള്‍ പരിശോധിക്കാതെ കള്ളപ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടുകളാണ് വിധി പ്രസ്താവിച്ച രണ്ട് ജഡ്ജിമാരും സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. 2016 ജനുവരിയില്‍ ഹൈക്കോടതിയുടെ തന്നെ മറ്റൊരു ബെഞ്ചിന് മുമ്പാകെ ഹാദിയ കേസ് പരിഗണനയില്‍ വന്നപ്പോള്‍ യുവതിയുടെ ഇഷ്ടപ്രകാരം വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് കോടതി വിധിച്ചത്. പെണ്‍കുട്ടിയുടെ മതപഠനവും സുരക്ഷിതത്വവും പരിശോധിച്ചതിനു ശേഷമായിരുന്നു വിധി. എന്നാല്‍ രണ്ടാംവട്ടം ഹാദിയയുടെ കേസ് കോടതിയുടെ മുന്നിലെത്തിയപ്പോള്‍ വാദം കേട്ട ജഡ്ജിമാരായ എബ്രഹാം മാത്യുവും സുരേന്ദ്രമോഹനനും തുടക്കംമുതല്‍ എതിരായ നിലപാടുകളാണു സ്വീകരിച്ചത്. ഹാദിയക്കു നീതിതേടി ഏതറ്റംവരെയും പോവുമെന്നു മറ്റു മതസംഘടനകളും അറിയിച്ചു. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ഏകോപനസമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് പോപുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പിന്തുണയുണ്ടായിരുന്നു.













[caption id="attachment_226141" align="aligncenter" width="475"] പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റയാളെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ധീന്‍ എളമരം സന്ദര്‍ശിക്കുന്നു. എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ സമീപം [/caption]

 
Next Story

RELATED STORIES

Share it