Flash News

ഹാദിയക്ക് തീരുമാനമെടുക്കാന്‍ അധികാരമുണ്ട്;സംരക്ഷണ ചുമതല പിതാവിന് മാത്രമല്ല:സുപ്രീംകോടതി

ഹാദിയക്ക് തീരുമാനമെടുക്കാന്‍ അധികാരമുണ്ട്;സംരക്ഷണ ചുമതല പിതാവിന് മാത്രമല്ല:സുപ്രീംകോടതി
X


[related] ന്യൂഡല്‍ഹി: ഹാദിയക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി. പിതാവിന് മാത്രമാണ് ഹാദിയയുടെ പൂര്‍ണ സംരക്ഷണ ചുമതലയെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 24 വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ആവശ്യമെങ്കില്‍ ഹാദിയക്ക് സംരക്ഷകനെ നിയോഗിക്കുമെന്നും വ്യക്തമാക്കി. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കും. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവായ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.ഹാദിയക്ക് ഭീകരബന്ധമില്ലെന്നും ഹാദിയയെ കോടതിയില്‍ നേരിട്ട് ഹാജരാക്കി അഭിപ്രായം തേടണമെന്നും ഷെഫിന്‍ ജഹാന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഹാദിയ കേസില്‍ കക്ഷി ചേരുന്നതിനായി സംസ്ഥാന വനിതാ കമ്മീഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി.
Next Story

RELATED STORIES

Share it