Flash News

ഹാദിയക്കു സര്‍ക്കാര്‍ സംരക്ഷണം ഒരുക്കണം : പിഡിപി



കൊച്ചി: ഹാദിയക്കു സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്നു പിഡിപി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. നംവബര്‍ 27നു ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിതമായി ഹാദിയയെ ഹാജരാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണം. ഹാദിയയുടെ ജീവന്‍ അപകടത്തിലാണെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ദീര്‍ഘമായ ഈ കാലയളവ് ആശങ്കയുളവാക്കുന്നതാണ്. സംഘപരിവാര ശക്തികള്‍ മുതലെടുക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ ഇനിയെങ്കിലും സ്വീകരിക്കണം. ഹാദിയയുടെ സംരക്ഷണ കാര്യത്തില്‍ മേല്‍നോട്ട ചുമതല കോട്ടയം ജില്ലാ കലക്ടര്‍ക്ക് നല്‍കി തഹസില്‍ദാരെ സര്‍ക്കാര്‍ പ്രതിനിധിയായി നിശ്ചയിക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it