malappuram local

ഹാജിമാര്‍ രാജ്യത്തിന്റെ ഐക്യത്തിന്പ്രാര്‍ഥിക്കണം: ഹൈദരലി തങ്ങള്‍

പൂക്കോട്ടൂര്‍: ഹജ്ജ്് കര്‍മം എറ്റവും പവിത്രമാണെന്നും രാജ്യത്തിന്റെ ഐക്യത്തിനും അണ്ഡതയ്ക്കും മത സൗഹാര്‍ദ്ധത്തിനും വേണ്ടി ഹാജിമാര്‍ പ്രാര്‍ഥിക്കണമെന്നും  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 18 വര്‍ഷമായി തുടര്‍ച്ചയായി നടക്കുന്ന പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ്് മാതൃകാപരമാണ്. ലോക മുസ്‌ലിംകള്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രാര്‍ഥനയ്ക്ക് എറ്റവും അനുയോജ്യമായ സമയമാണിപ്പോഴെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രാര്‍ഥനയ്ക്ക് ഉത്തരം കിട്ടുന്ന പുണ്യസഥലങ്ങളില്‍ പോവുന്നവരാണ് ഹാജിമാരെന്നും തങ്ങള്‍ പറഞ്ഞു. കെ മുഹമ്മദുണ്ണി ഹാജി  അധ്യക്ഷത വഹിച്ചു. പൂക്കോട്ടൂര്‍ ഖിലാഫത്ത് കാംപസില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഹജ്ജ്് പഠന ക്ലാസിന് അബ്ദുസ്സമദ് പൂക്കോട്ടൂരാണ് നേതൃത്വം നല്‍കുന്നത്. ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യാഥിതിയായിരുന്നു. എംഎല്‍എമാരായ പി ഉബൈദുല്ല, പി അബ്ദുല്‍ ഹമീദ്, എം ഉമ്മര്‍, എന്‍ ശംസുദ്ധീന്‍,  അഡ്വ: യു എ ലത്തീഫ്, വഹാബ് കരുനാഗപ്പള്ളി, മാതാപ്പുഴ മുഹമ്മദ് കുട്ടി ഹാജി, ഹംസ ഹാജി കാസര്‍കോഡ്, എ എം കുഞ്ഞാന്‍ ഹാജി, കെ പി ഉണ്ണീതു ഹാജി, കെ എം അക്ബര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, അഡ്വ. കാരാട്ട് അബ്ദുര്‍റഹ്മാന്‍, പി പി ഹുസയ്ന്‍ മുസ്്‌ല്യാര്‍, ഉസ്മാന്‍ കൊടക്കാടന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it