kozhikode local

ഹാജറ കൊല്ലരുകണ്ടി പ്രസിഡന്റാവും

താമരശ്ശേരി: ഹാജറ കൊല്ലരുകണ്ടി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടാവും. നിലവില്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണാണ് ഇവര്‍. യുഡിഎഫ് ഭരിക്കുന്ന താമരശ്ശേരിയില്‍ ധാരണ പ്രകാരം രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചതോടെ കോണ്‍ഗ്രസ്സിലെ കെ സരസ്വതി പ്രസിഡണ്ട് സ്ഥാനം രാജിവെച്ച ഒഴിവിലാണ് ഹാജറ കൊല്ലരുകണ്ടി പ്രസിഡണ്ടാവുക. മുസ് ലിംലീഗിലെ പ്രതി നിധീകരിക്കുന്ന ഹാജറ വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 19 അംഗ ഭരണ സമിതിയില്‍ ആറ് ഇടതു അംഗങ്ങളും 13 യുഡിഎഫ് അംഗങ്ങളുമാണുള്ളത്. യുഡിഎഫില്‍ കോണ്‍ഗ്രസിനു നാലും ലീഗിനു ഒമ്പതും അംഗങ്ങളും. ഹാജറ കൊല്ലരുകണ്ടി പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ താമരശ്ശേരി പഞ്ചായത്ത് ലീഗ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ഇതിനു പുറമെ ഒഴിവു വരുന്ന വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സനായി മജ്ഞിത കുര്ര്യാക്കലിനെയും നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് 15 ന് 11ന് പഞ്ചായത്ത് ഹാളില്‍ നടക്കും.
Next Story

RELATED STORIES

Share it