ഹാജരില്ലാതെ പരീക്ഷയെഴുതാനാവില്ല; ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയുടെ അപേക്ഷ സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: മതിയായ ഹാജര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്ന ഡല്‍ഹി സര്‍വകലാശാലയുടെ നടപടി സുപ്രിംകോടതി ശരിവച്ചു. 27കാരിയായ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയുടെ ഹരജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ നടപടി.
ഗര്‍ഭിണിയായതിനാലാണ് എല്ലാ ദിവസവും ക്ലാസില്‍ ഹാജരാവാന്‍ സാധിക്കാതിരുന്നതെന്നും അതിനാല്‍, തന്നെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡല്‍ഹി സര്‍വകലാശാല നടപടിക്കെതിരേ യുവതി സുപ്രിംകോടതിയെ സമീപിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി നിയമവിരുദ്ധവും പരീക്ഷ എഴുതാനുള്ള തന്റെ അവകാശം ലംഘിക്കുന്നതുമാണെന്നാണ് യുവതി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചിലെ ജസ്റ്റിസ് എ എം  ഖാന്‍വില്‍കര്‍, നവീന്‍ സിന്‍ഹ എന്നിവരാണ് ഹരജി പരിഗണിച്ചത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ശരിവച്ച കോടതി, യുവതിയുടെ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
എല്‍എല്‍ബി ബിരുദ കോഴ്‌സ് ഒരു പ്രഫഷനല്‍  കോഴ്‌സാണെന്നും ഹാജര്‍ നിര്‍ബന്ധമാണെന്നുമാണ്  ഡല്‍ഹി സര്‍വകലാശാല കോടതിയി ല്‍ നിലപാടെടുത്തത്. മതിയായ ഹാജരില്ലാത്ത വിദ്യാര്‍ഥി ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ എന്റോള്‍ ചെയ്യാന്‍ യോഗ്യതയുണ്ടായിരിക്കില്ലെ ന്നും സര്‍വകലാശാലയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it