ernakulam local

ഹാജരാക്കിയ തെളിവുകള്‍ വ്യാജമാണെങ്കില്‍ കേസെടുക്കട്ടെയെന്ന് സരിതയുടെ വെല്ലുവളി

കൊച്ചി: താന്‍ സോളാര്‍ കമ്മീഷനു മുന്നില്‍ പറഞ്ഞിരിക്കുന്നതും ഹാജരാക്കിയതുമായ തെളിവുകള്‍ വ്യാജമാണെന്ന് ആരോപിക്കുന്നവരെ അതിനെതിരെ കേസെടുക്കാന്‍ വെല്ലുവിളിക്കുകയാണെന്ന് സരിത. സോളാര്‍ കമ്മീഷനു മുന്നില്‍ തെളിവുകള്‍ ഹാജരാക്കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കഴിയുന്ന വല്യ ആളുകള്‍ ഇവിടുണ്ടെന്ന് തനിക്കു തോന്നുന്നില്ല.ഉമ്മന്‍ ചാണ്ടിക്കു ധൈര്യമുണ്ടെങ്കില്‍ തന്റെ വെല്ലുവിളി അദ്ദേഹം സ്വീകരിക്കട്ടെ.
തനിക്കെതിരേ വന്ന എഫ് ഐ ആര്‍ താന്‍ ചങ്കൂറ്റത്തോടെ തന്നെ നേരിട്ടു. എന്തിനാണ് അദ്ദേഹം ഒളിച്ചോടിയത്. ചങ്കൂറ്റമുണ്ടെങ്കില്‍ സ്വന്തം സ്ഥാനം രാജിവെച്ച് സാധാരണ മനുഷ്യനെപ്പോലെ കേസിനെ നേരിടാന്‍ താന്‍ വെല്ലുവിളിക്കുകയാണ്. ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും മാത്രമാണ് മുഖ്യമന്ത്രിക്കായി ഇടപെട്ടിട്ടുള്ളത്.
ഉമ്മന്‍ചാണ്ടി പണം വാങ്ങിയെന്ന് നേരിട്ടറിയാവുന്നവര്‍ ഇവര്‍ രണ്ടു പേരാണ്.അവരുടെ അടുത്താണ് താന്‍ ഇത്തരം കാര്യങ്ങള്‍ കൂടുതലും സംസാരിച്ചിരുന്നത്. താന്‍ ഹാജാരാക്കിയിരിക്കുന്ന തെളിവുകള്‍ ഏതു ഫോറന്‍സിക് ലാബു വേണമെങ്കിലും പരിശോധിക്കട്ടെ. കേരളത്തിലെ ഫോറന്‍സികിനെ തനിക്ക് വിശ്വാസമില്ല. താന്‍ കൊടുക്കാത്ത രേഖകള്‍ പോലും തന്റെയാണെന്ന് പറഞ്ഞതിന്റെ ചരിത്രം ഉണ്ട്.അന്വേഷിക്കുകയാണെങ്കില്‍ കേരളത്തിനു പുറത്തുളള ഏതെങ്കിലും ഫോറന്‍സിക് ഒരു ലാബില്‍ അയച്ചു പരിശോധിക്കട്ടെയെന്നും സരിത പറഞ്ഞു.
Next Story

RELATED STORIES

Share it