ഹാക്കിങ്; വിഎസിന്റെ ഫേസ്ബുക്ക് മരവിപ്പിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് ഔദ്യോഗിക പേജ് മരവിപ്പിച്ചു. പേജ് ഹാക്ക് ചെയ്‌തെന്നു തെറ്റിദ്ധരിച്ചാണ് ഫേസ്ബുക്ക് അധികൃതരുടെ നടപടി. കേരളത്തിനകത്തും പുറത്തുമായി 12 ഇടങ്ങളില്‍നിന്നാണ് വിഎസിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഫേസ്ബുക്ക് അധികൃതര്‍ ഹാക്ക് ചെയ്‌തെന്നു കരുതി പേജ് മരവിപ്പിക്കുകയായിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് വിഎസിന്റെ അക്കൗണ്ടിലേക്ക് ഫേസ്ബുക്കിന്റെ സന്ദേശവുമെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പേജ് കേരള മുന്‍ മുഖ്യമന്ത്രിയുടേതാണെന്നും അതു കൈകാര്യം ചെയ്യാന്‍ പലരെയും ചുമതലപ്പെടുത്തിയെന്നും കാട്ടി ഫേസ്ബുക്ക് അധികൃതര്‍ക്ക് വിഎസിന്റെ സൈബര്‍ വിഭാഗം കൈകാര്യം ചെയ്യുന്നവര്‍ സന്ദേശമയച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണു വിവരം.
Next Story

RELATED STORIES

Share it