Flash News

ഹസീനാ വധശ്രമം : 11 പേര്‍ക്ക് 20 വര്‍ഷം തടവ്



ധക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 11 പേര്‍ക്ക് 20 വര്‍ഷം തടവുശിക്ഷ. 1989ല്‍ സ്വവസതിയില്‍വച്ച് ഹസീനയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ശിക്ഷ. ബംഗ്ലാദേശ് ഫ്രീഡം പാര്‍ട്ടി (ബിഎഫ്പി) അംഗങ്ങളാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികള്‍ 20,000 ടക്ക വീതം പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ലഫ്റ്റനന്റ് കേണല്‍ അബ്ദുല്‍റഷീദും കഴിഞ്ഞ ദിവസം ശിക്ഷിക്കപ്പെട്ടവരില്‍ പെടും. കേസില്‍ ഒരാളെ കോടതി വെറുതെവിട്ടിരുന്നു.
Next Story

RELATED STORIES

Share it