malappuram local

ഹസില്‍ദാരുള്‍പ്പെട്ട സംഘമെത്തി വാഹനങ്ങള്‍ പിടികൂടി

തഎടവണ്ണ: എടവണ്ണ കല്ലിടുമ്പില്‍ വ്യാപകമായി കുന്നുകള്‍ ഇടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് തഹസില്‍ദാരുള്‍പ്പെടെയുള്ള സംഘമെത്തി വാഹനങ്ങള്‍ പിടികൂടി. ഇന്നലെ ഏറനാട് താലൂക്ക് തഹസില്‍ദാരും സംഘവുമാണ് കല്ലിടുമ്പില്‍ നിന്നു മൂന്ന് ടിപ്പര്‍ ലോറികളും രണ്ട് മണ്ണുമാന്തിയന്ത്രവും പിടികൂടിയത്. കല്ലിടുമ്പ് ശീലക്കുന്ന് പോത്തുവെട്ടി വാദിറഹ്മ പാതയ്ക്കടുത്ത കുന്നുകള്‍ ഇടിക്കുന്നതിനിടെയാണ് ഇവ പിടികൂടിയത്. നാല് മാസത്തോളമായി ഇവിടെ മൂന്ന് കുന്നുകള്‍ ഇടിച്ചുനിരത്തുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് പ്രദേശവാസികള്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ജനവാസമില്ലാത്ത പ്രദേശത്തുകൂടി വഴിവെട്ടി കുന്നുകള്‍ ഇടിക്കാന്‍ തുടങ്ങി. ഒരു കുന്ന് ഏറെക്കുറെ നികത്തിയ നിലയിലാണ്. മറ്റു രണ്ടെണ്ണങ്ങളുടെ വശങ്ങള്‍ ഇടിച്ചു നിരത്തിയിട്ടുണ്ട്. പ്രദേശത്തെ കുന്നിടിക്കലെല്ലാം നിര്‍ത്തിവയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസര്‍ നേരത്തെ ഉടമകള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ന്നും കുന്നിടിച്ച് സമീപ വയലുകള്‍ നികത്തുന്നതിന് അറുതിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഭൂമാഫിയകളാണ് പിന്നിലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച രാപ്പകല്‍ കുന്നിടിക്കല്‍ തുടര്‍ന്നു. തിങ്കളാഴ്ച രാലിലെയും നിരവധി ടിപ്പര്‍ ലോറികള്‍ മണ്ണ് കടത്താനെത്തിയതോടെ നാട്ടുകാര്‍ താലൂക്കോഫിസില്‍ പരാതികള്‍ അറിയിക്കുകയായിരുന്നു. ഏറനാട് താലൂക്ക് തഹസില്‍ദാര്‍(ഭൂരേഖ) കെ ദേവകി, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം സുജയ, എടവണ്ണ വില്ലേജ് ഓഫിസര്‍ എന്‍ വി മറിയുമ്മ, സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍മാരായ സതീഷ് ചളിപ്പാടം, രതീഷ്, താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥരായ സുനില്‍, പ്രവീണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് പരിശോധന നടത്തി വാഹനങ്ങള്‍ പിടികൂടിയത്. രണ്ട് ടിപ്പര്‍ ലോറികള്‍ എടവണ്ണ പോലിസ് സ്‌റ്റേഷന്‍ പരിസരത്തേയ്ക്കും ഒന്ന് താലൂക്ക് ഓഫിസ് പരിസരത്തേയ്ക്കും മാറ്റി. മണ്ണുമാന്തിയന്ത്രങ്ങള്‍ പോലിസ് കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it