World

ഹറമൈന്‍ ട്രെയിന്‍ 24 മുതല്‍

റിയാദ്: സൗദി അറേബ്യയിലെ മക്ക - മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് ഈ മാസം 24 ന് ഉദ്ഘാടനം ചെയ്യും. ഹറമൈന്‍ പാതയും ട്രെയിനുകളും പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാന്‍ സജ്ജമായിട്ടുണ്ട്്. സൗജന്യമായി യാത്രക്കാരെ മദീനയിലും തിരിച്ചുമെത്തിച്ചുള്ള ട്രയലുകളും പൂര്‍ത്തിയാക്കി. മക്ക, മദീന, റാബിഗ് എന്നിവിടങ്ങളിലെ റെയില്‍വേ സ്‌റ്റേഷനകളിലെ ഫര്‍ണിഷിങ് ജോലികള്‍ പൂര്‍ത്തിയായി. ജിദ്ദ സ്‌റ്റേഷനിലെ ജോലികള്‍ അവസാന ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണിക്കൂറില്‍ 300 കിലോമീറ്ററിലധികം വേഗത്തില്‍ ട്രെയിനുകള്‍ സഞ്ചരിക്കും. ടിക്കറ്റുകളുടെ വിതരണം ഹറമൈന്‍ ഹൈസ്പീഡ് റെയില്‍ പ്രൊജക്റ്റ് വെബ് സൈറ്റ് വഴിയുമുണ്ടാവും. ഈ വര്‍ഷം അവസാനം വരെ ദിവസം എട്ട് സര്‍വീസുകളായിരിക്കും. അടുത്ത വര്‍ഷം മുതല്‍ സര്‍വീസുകളുടെ എണ്ണം 12 ആയി വര്‍ധിപ്പിക്കും.
Next Story

RELATED STORIES

Share it