ഹറമൈന്‍ അതിവേഗ തീവണ്ടി 15ന് ഓടി തുടങ്ങും

മക്ക: ഹറമൈന്‍ അതിവേഗ തീവണ്ടിപ്പാത നിര്‍മാണം പൂര്‍ത്തിയായി. മാര്‍ച്ച് 15 മുതല്‍ പാതയിലൂടെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. 450 കിലോമീറ്റര്‍ നീളത്തില്‍ പൂര്‍ണമായും വെദ്യുതീകരിച്ച റെയില്‍പ്പാത വര്‍ഷത്തില്‍ ആറുകോടി ജനങ്ങള്‍ക്ക് യാത്രചെയ്യാന്‍ പൂര്‍ണമായും സജ്ജമാണ്.
സൗദിയിലെ സുപ്രധാന റെയില്‍ പദ്ധതികളിലൊന്നായ ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍ പ്രൊജക്റ്റ് മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്നതാണ്. സാധാരണ നാലുമണിക്കൂറെടുക്കുന്ന ഈ യാത്ര ഇതോടെ ഒന്നരമണിക്കൂറായി ചുരുങ്ങും.
പുണ്യനഗരങ്ങളായ മക്ക, മദീന, ജിദ്ദ, റാബിഗ്, കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലൂടെയാണ് എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോവുക. 3,800 യാത്രികരെയും വഹിച്ച് മക്കയുടെയും മദീനയുടെയും ഇടയിലൂടെ ഹറമൈന്‍ ട്രെയിന്‍ സഞ്ചരിക്കുമ്പോള്‍ വിശുദ്ധ ഗേഹങ്ങളെ ലക്ഷ്യമിട്ടുവരുന്ന സന്ദര്‍ശകരുടെയും സ്വദേശികളുടെയും തിരക്ക് ലഘൂകരിക്കാനും ഗതാഗതക്കുരുക്കിന് അറുതിവരുത്താനും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനും സാധിക്കുമെന്നത് ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it