ഹര്‍ദിക് പട്ടേല്‍ നിരാഹാര സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: പട്ടീദാര്‍ സമുദായത്തിന് സംവരണം, കര്‍ഷകര്‍ക്ക് കടാശ്വാസം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരുമായി അനുരഞ്ജന ചര്‍ച്ചയൊന്നും നടത്താതെയാണ് സമരം അവസാനിപ്പിച്ചത്. പട്ടീദാര്‍ സമുദായ നേതാവ് നരേഷ് പട്ടേല്‍ അദ്ദേഹത്തിന് ഇളനീര്‍ വെള്ളം നല്‍കി. ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള സമരം തുടരുമെന്ന് ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. ആഗസ്ത് 25നാണ് അദ്ദേഹം അഹ്മദാബാദിലെ ഫാം ഹൗസില്‍ സമരം ആരംഭിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഹര്‍ദിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ദിവസം ആശുപത്രിയില്‍ കഴിഞ്ഞശേഷം വീണ്ടും വീട്ടിലേക്ക് മടങ്ങി സമരം തുടരുകയായിരുന്നു.
Next Story

RELATED STORIES

Share it