ഹര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്കു മാറ്റി

സൂറത്ത്: ജയിലില്‍ നിരാഹാരസമരമനുഷ്ഠിക്കുന്ന പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച മുതല്‍ നിരാഹാരം തുടങ്ങിയ ഹര്‍ദികിന്റെ ആരോഗ്യനില മോശമായിരുന്നു.
പട്ടേലുകള്‍ക്ക് സംവരണം അനുവദിക്കണമെന്നും താനടക്കമുള്ള പ്രക്ഷോഭ നേതാക്കളെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ടാണ് ലജ്‌പോര്‍ ജയിലില്‍ ഹര്‍ദിക് അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് സൂറത്ത് സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് മഹേഷ് വദല്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഹര്‍ദിക് വെള്ളം കുടിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ദികിന്റെ അടുത്ത സഹപ്രവര്‍ത്തകര്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കെയാണ് അദ്ദേഹം നിരാഹാരം തുടങ്ങിയത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഹര്‍ദികിനെയും സഹപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ജയിലിലടച്ചത്.
Next Story

RELATED STORIES

Share it