'ഹര്‍ത്താല്‍: സര്‍ക്കാര്‍ സാമൂഹിക അന്തരീക്ഷം കലുഷമാക്കുന്നു'

കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയുടെ പ്രചാരണത്തിലൂടെ നടന്ന ഹര്‍ത്താലിനെ തുടര്‍ന്ന് കേരള പോലിസും സര്‍ക്കാരും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷമാക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്. തീവ്രവാദബന്ധം ആരോപിച്ച് പുകമറ സൃഷ്ടിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍.
സോഷ്യല്‍ മീഡിയയിലൂടെ വരുന്ന പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സാങ്കേതിക വൈദഗ്ധ്യം പോലിസിന്റെ കൈവശമുണ്ടായിരിക്കെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരുകയാണ് പോലിസ് ചെയ്യേണ്ടത്. അതില്‍ പോലിസ് പരാജയമാണ്. തങ്ങളുടെ പിന്തുണയിലും കാര്‍മികത്വത്തിലും നടക്കാത്ത ഹര്‍ത്താലുകള്‍ തീവ്രവാദമായി പ്രഖ്യാപിക്കുന്ന നിലപാട് സമുദായ പാര്‍ട്ടികള്‍ തിരുത്തണം. സ്വന്തം പാര്‍ട്ടിയിലെ നൂറുകണക്കിന് ആളുകള്‍ അറസ്റ്റിലായിട്ടും തീവ്രവാദം ആരോപിക്കുന്നത് അപഹാസ്യമാണെന്നും ജമാഅത്തെ ഇസ്ലാമി അമീര്‍ ഓര്‍മിപ്പിച്ചു.
Next Story

RELATED STORIES

Share it