ഹര്‍ത്താല്‍: സര്‍ക്കാര്‍ നിരപരാധികളെ വേട്ടയാടുന്നു- ലീഗ്

മലപ്പുറം: സോഷ്യല്‍മീഡിയകള്‍ വഴി രൂപംകൊണ്ട ഹര്‍ത്താല്‍ ചില വിദ്വേഷ ശക്തികളുടെ വ്യക്തമായ ആസൂത്രണത്തിലൂടെ രൂപപ്പെട്ടതാണെന്നും ഇതുവഴി സര്‍ക്കാര്‍ നിരപരാധികളെ വേട്ടയാടുന്നത് പ്രതിഷേധാര്‍ഹമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.
ഇതുസംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ഉജിതമായ നടപപടിയെടുക്കണം.
ഈ ആവശ്യം ഉന്നയിച്ച് മുസ്‌ലിംലീഗ് പാര്‍ട്ടി നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ കലാപമുണ്ടാക്കുകയായിരുന്നു ആര്‍എസ്എസ്, ബിജെപി കേന്ദ്രങ്ങളുടെ ലക്ഷ്യം. താനൂരില്‍ പ്രത്യേക മതവിഭാഗത്തിന്റെ കടകള്‍ അക്രമിച്ചു എന്ന രീതിയില്‍ മന്ത്രി കെ ടി ജലീല്‍ നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും കെ പി എ മജീദ് പറഞ്ഞു.
Next Story

RELATED STORIES

Share it