Flash News

ഹര്‍ത്താല്‍ സമാധാനപരം : ചെന്നിത്തല ഹൈക്കോടതിയില്‍



കൊച്ചി: നിര്‍ബന്ധിച്ച് കടയടപ്പിക്കലും വാഹനം തടയലും പാടില്ലെന്ന് മുന്‍കൂട്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് നടത്തിയ കേരള ചരിത്രത്തിലെ ആദ്യത്തെ സമാധാനപരമായ ഹര്‍ത്താലാണ് യുഡിഎഫ് 16ന് നടത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താല്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരി മാടപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സ്വതന്ത്രാംഗം സോജന്‍ പവിയനോസ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം. 16ലെ ഹര്‍ത്താലിന്റെ ഭാഗമായി ആരെയും നിര്‍ബന്ധിക്കുകയോ അക്രമമാര്‍ഗത്തിലൂടെ തടയുകയോ ചെയ്തിട്ടില്ല. അതിനാല്‍, കോടതിയലക്ഷ്യം കാട്ടിയെന്ന ആരോപണം തനിക്കെതിരേ നിലനില്‍ക്കില്ലെന്നും ചെന്നിത്തല പറയുന്നു.
Next Story

RELATED STORIES

Share it