Flash News

ഹര്‍ത്താല്‍ ശക്തമായി; വാഹനങ്ങള്‍ തടഞ്ഞു, കടകള്‍ അടച്ചു

ഹര്‍ത്താല്‍ ശക്തമായി; വാഹനങ്ങള്‍ തടഞ്ഞു, കടകള്‍ അടച്ചു
X
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം പുനസ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തുറന്നുപ്രവര്‍ത്തിച്ച കടകള്‍ അടപ്പിച്ചു. പലയിടത്തും റോഡ് ഉപരോധിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ചുരുക്കം ചില സ്വകാര്യ ബസുകള്‍ മാത്രമേ നിരത്തിലിറങ്ങിയിള്ളൂ. ഹര്‍ത്താലിന് സര്‍വീസ് മുടക്കില്ലെന്ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളും വ്യാപാരികളും പ്രതിഷേധത്തെതുടര്‍ന്ന് നിലപാടില്‍ മാറ്റം വരുത്തി.



അതേസമയം, ഗോത്രമഹാസഭ നേതാവ് ഗീതാനന്ദന്‍ ഉള്‍പ്പെടെ 26 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാടും ആലപ്പുഴയിലും നിലമ്പൂരിലും വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് വിദ്യാനഗറില്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. ഹര്‍ത്താലിനൂ ഐക്യദാര്‍ഢ്യം പ്രക്യാപിച്ച് പ്രകടനം നടത്തിയ ഫ്രട്ടേണിറ്റി പ്രവര്‍ത്തകരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയിതു. ഏഴ് പേരെയാണ് പോലീസ് അറസ്റ്റുചെയ്ത് നീക്കിയത്. തൃശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ ബസ്സുകള്‍ തടഞ്ഞു. നിരവധി സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. വലപ്പാടും ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ചാവക്കാട് ദേശീയപാത 17 മണത്തലയില്‍
വാഹനങ്ങള്‍ തടഞ്ഞ ഏഴ് ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെ ചാവക്കാട് പോലിസ് അറസ്റ്റു ചെയ്തു.ആരോഗ്യ സര്‍വ്വകലാശാലയുടെയും കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
Next Story

RELATED STORIES

Share it