palakkad local

ഹര്‍ത്താല്‍: വ്യാപാരികളും ബസ് ഉടമസ്ഥരും സഹകരിക്കണം

പാലക്കാട്: ഒമ്പതിന് സംസ്ഥാന വ്യാപകമായി ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബസ് ഉടമസ്ഥരും വ്യാപാരികളുമടക്കം എല്ലാവരും പങ്കെടുത്ത് സഹകരിക്കണമെന്ന് പട്ടിക ജാതി-പട്ടികവര്‍ഗ സംയുക്ത സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ഓരോ 18മിനിട്ട് കൂടുമ്പോഴും ദലിതന്‍ അക്രമിക്കപ്പെടുന്നുണ്ട്. പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്നതോടെ അക്രമ സംഭവങ്ങള്‍ വര്‍ധിക്കുമെന്ന് ഉറപ്പാണ്. നിയമം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ നടത്തിയ ഭാരത് ബന്ദില്‍ 16ദലിതുകളെയാണ് കൊലപ്പെടുത്തിയത്.
നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരെയും ദലിതുകള്‍ക്ക് നേരെയുള്ള അക്രമത്തിലും പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ന്യായമാണ്. അതുകൊണ്ടുതന്നെ എല്ലാവരും സഹരിക്കണം. ഹര്‍ത്താല്‍ വിജയിപ്പിക്കുക എന്നത് തങ്ങളുടെ കടമയാണ്. അതു കൊണ്ട് അന്നേ ദിവസം നിരത്തിലറങ്ങുന്ന വാഹനങ്ങള്‍ തടയുമെന്നും കടകള്‍ അടയ്പ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംയുക്ത സമിതി ചെയര്‍മാന്‍ കെ മായാണ്ടി, വൈസ് ചെയര്‍മാന്‍ ഹരി അരുമ്പില്‍, രവി പള്ളത്തേരി, കൃഷ്ണന്‍ മലമ്പുഴ പങ്കെടുത്തു.
Next Story

RELATED STORIES

Share it