malappuram local

ഹര്‍ത്താല്‍: രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേരി: അപ്രഖ്യാപിത ഹര്‍ത്താല്‍ ദിവസം മഞ്ചേരിയിലേക്ക് വരികയായിരുന്ന ഒറ്റപ്പാലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വാഹനം തടഞ്ഞ സംഭവത്തില്‍ രണ്ടു പ്രതികളെ മഞ്ചേരി എസ്‌ഐ കറുത്തേടത്ത് ജലീലും സംഘവും അറസ്റ്റ് ചെയ്തു. മഞ്ചേരി നറുകര പട്ടര്‍കുളം സ്വദേശികളായ പുത്തലത്ത് ജാബിര്‍ (26), പൂരക്കോടന്‍ ഷഹീം (44) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം.
ഒറ്റപ്പാലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അബ്ദുല്‍ മുനീര്‍ ഭാര്യയും രണ്ട് പെണ്‍മക്കളുമൊത്ത് മഞ്ചേരിയിലേക്ക് വരുമ്പോള്‍ പട്ടര്‍കുളത്തുവച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ തടയുകയായിരുന്നു. സംഭവം സി ഐ തന്റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ ആധാരമാക്കിയാണ് പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. അമ്പതോളം പേര്‍ക്കെതിരെയാണു കേസെടുത്തിട്ടുള്ളത്. മറ്റുള്ളവര്‍ ഒളിവിലാണ്. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു. കഠ്‌വ പെണ്‍കുട്ടിയുടെ ഫോട്ടോയും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതായും പ്രതികള്‍ക്കെതിരേ കേസുണ്ട്. പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it