malappuram local

ഹര്‍ത്താല്‍: രണ്ടുപേര്‍കൂടി അറസ്റ്റില്‍

തിരൂര്‍: ജമ്മു കശ്മീരില്‍ പീഡനത്തിനിരയായി ബാലിക കൊല്ലപ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞ ഏപ്രില്‍ 16ന് നടന്ന ഹര്‍ത്താലില്‍ പങ്കെടുത്ത രണ്ടുപേര്‍ കൂടി അറസ്റ്റില്‍.
എസ്ഡിപിഐ പ്രവര്‍ത്തകന്‍ പുതിയങ്ങാടിയുള്ള തണ്ടാത്ത് വീട്ടില്‍ ഷറഫുദ്ദീന്‍ (23), വെല്‍ഫെയര്‍ പാര്‍ട്ടി, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തിരൂര്‍ പയ്യനങ്ങാടി സാദേശി അസ്‌കര്‍ അലി (41) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകറും സംഘവും അറസ്റ്റ് ചെയ്തത്.
ഹര്‍ത്താല്‍ ദിവസം യാത്രക്കാരെ തടഞ്ഞെന്നതാണ് ഷറഫുദ്ദീനെതിരായ കുറ്റം. അസ്‌കറലിയെ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെ വാഹനം തടയുകയും അക്രമിക്കുകയും തിരൂര്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it