kozhikode local

ഹര്‍ത്താല്‍ പോലിസ് വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം: മുസ്‌ലിംലീഗ്‌

കൊടുവള്ളി: വ്യാജ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമ സംഭവങ്ങളുടെമറവില്‍ പൊലിസ് വാവാട് പ്രദേശത്തെവീടുകളില്‍ കയറി ഭികരാന്തരീക്ഷം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് വാവാട് ടൗണ്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതര പ്രദേശങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളുടെ പേരിലാണ് നിരപരാധികളെ പൊലിസ് കേസുകളില്‍ ഉള്‍പ്പെടുത്തിയത്.
വാവാട് പ്രദേശത്ത് ഭീതി പരത്തുന്ന തരത്തില്‍ ടൗണിലെ കച്ചവട സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവാവിനെ കേസിലുള്‍പ്പെടുത്തി ബലമായി പിടിച്ച് കൊണ്ട് പോയ പൊലിസ് വ്യാപാരികളെ ഭിഷണിപ്പെടുത്തുകയുമാണ് ചെയ്തത്.
ഹര്‍ത്താല്‍ ദിനത്തില്‍ പൊലിസ് റോഡിനോട് ചേര്‍ന്ന വീടുകളില്‍ കയറി ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടിച്ച് തകര്‍ത്തത് നീതികരിക്കാനാവാത്ത സംഭവങ്ങളാണ്. അക്രമസംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഡാലോചനയില്‍ ഉള്‍പെട്ടവരെ മാത്രകാപരമായി ശിക്ഷിക്കേണ്ടതുമാണ്.
എന്നാല്‍ ഇതിന്റെ മറവില്‍ ഒരു പ്രത്യേക വിഭാഗത്തെ മാത്രം വേട്ടയാടുന്നത്്് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതും പ്രതിഷേധാര്‍ഹവുമാണ്. പൊലിസ് ഇത്തരത്തിലുള്ള നടപടികള്‍ തുടര്‍ന്നാാല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തിരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജന:സെക്രട്ടറി എടക്കണ്ടി നാസര്‍, കെ സി മുഹമ്മദ്, ആര്‍ കെ ജാഫര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it