kasaragod local

ഹര്‍ത്താല്‍ പൂര്‍ണം: വ്യാപാരികള്‍ വില്‍പന നികുതി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: വില്‍പ്പന നികുതി അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇന്നലെ വ്യാപാരികള്‍ നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. എന്നാല്‍ ഹോട്ടലുകളും മെഡിക്കല്‍ സ്‌റ്റോറുകളും പതിവ് പോലെ തുറന്ന് പ്രവര്‍ത്തിച്ചു.
വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാത്തതിനാല്‍ ജനങ്ങള്‍ കുറവായിരുന്നു. വഴിയോര കച്ചവടം തകൃതിയായി നടന്നു. കാസര്‍കോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബദിയടുക്ക, പെര്‍ള, ചെര്‍ക്കള, ചട്ടഞ്ചാല്‍, ഉദുമ, പള്ളിക്കര, കാഞ്ഞങ്ങാട്, നീലേശ്വരം, പടന്ന, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ തുടങ്ങി മിക്ക നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.
കാസര്‍കോട് വില്‍പന നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. കെ വി ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു.
ടി എം ജോസ് തയ്യില്‍, മാഹിന്‍ കോളിക്കര, എന്‍ മഞ്ചുനാഥ പ്രഭു, ശങ്കരനാരായണ മയ്യ, പി ഗിരീഷ്‌കുമാര്‍, പി അശോകന്‍, കെ ഐ മുഹമ്മദ്‌റഫീഖ്, പി കെ അശോകന്‍, കെ ജെ സജി, പി പി മുസ്തഫ, സി എച്ച് ഷംസുദ്ദീന്‍, എ കെമൊയ്തീന്‍കുഞ്ഞി, പി കെ രാജന്‍, മുഹമ്മദലി മുണ്ടാങ്കുലം, പി സി ബാവ, കെ വി സുരേഷ്ബാബു, കെ മണികണ്ഠന്‍, അഷറഫ് നാല്‍ത്തടുക്ക, ഷേര്‍ലി സെബാസ്റ്റ്യ ന്‍, പൈക്ക അബ്ദുല്ലകുഞ്ഞി സംസാരിച്ചു.
Next Story

RELATED STORIES

Share it