kannur local

ഹര്‍ത്താല്‍ പൂര്‍ണം; ചിലയിടത്ത് സംഘര്‍ഷം

കണ്ണൂര്‍: ജമ്മുകശ്മീരിലെ കഠ്‌വയില്‍ ബാലികയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധി ച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണം. ചിലയിടങ്ങളില്‍ ബലമായി കടകള്‍ അടപ്പിക്കുകയും സ്വകാ ര്യബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടയുകയും ചെയ്തു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ചി ല വാട്‌സാപ്, ഫേസ്ബുക്ക് കൂട്ടായ്മകളും പ്രാദേശികതലത്തില്‍ യുവാക്കളും സംഘടിച്ചാണ് ഹര്‍ത്താല്‍ നടത്തിയത്. കണ്ണൂര്‍, തളിപ്പറമ്പ്, മാട്ടൂല്‍, കമ്പില്‍, നാറാത്ത്, ഇരിട്ടി, ഇരിക്കൂര്‍, കണ്ണൂര്‍സിറ്റി, കക്കാട്, മയ്യില്‍, കണ്ണാടിപ്പറമ്പ്, മട്ടന്നൂര്‍, ശ്രീകണ്ഠപുരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
വ്യാജ ഹര്‍ത്താലാണെന്നു കരുതി പലരും രാവിലെ തന്നെ കട തുറക്കാനെത്തിയിരുന്നു. ഇതിനിടെ, ചില യുവാക്കളെത്തി കടകളടച്ച് സഹകരിക്കാ ന്‍ ആവശ്യപ്പെട്ടു. രാവിലെ ചില സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തിയെങ്കിലും പിന്നീട് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതോടെ ബസ്സോട്ടം നിലച്ചു. പലയിടത്തും യുവാക്കള്‍ ബൈക്കുകളിലും മറ്റും കൂട്ടമായെത്തിയാണ് കടകളടപ്പിക്കുകയും വാഹനങ്ങള്‍ തടയുക യും ചെയ്തത്.
കലക്്ടറേറ്റ് ഉള്‍പ്പെടെയു ള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളി ലും ഹാജര്‍ നില കുറവായിരു ന്നു. അതേസമയം, സംഘര്‍ഷം സൃഷ്ടിച്ചതിനും നിര്‍ബന്ധിച്ച് കടയടപ്പിച്ചതിനും കണ്ണൂര്‍ സബ് ഡിവിഷനില്‍ മാത്രം 80 പേരെ പോലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍, വളപട്ട ണം, മയ്യില്‍, ചക്കരക്കല്ല് പോലിസ് സ്റ്റേഷനുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. ഇതില്‍ 30ഓളം പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
സംഘര്‍ഷം സൃഷ്ടിച്ചവരി ല്‍ എല്ലാ പാര്‍ട്ടികളിലും പെട്ടവരുണ്ടെന്നും ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകരല്ലെന്നും കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it