Flash News

ഹര്‍ത്താല്‍ ദിനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടു

ഹര്‍ത്താല്‍ ദിനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടു
X



കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ സ്വാകര്യ പണമിടപാടു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് സ്ഥാപന ഉടമയുടെ ക്രൂരത.സംഭവം പുറത്തറിഞ്ഞതോടെ പോലീസെത്തി ഇദ്ദേഹത്തെ മോചിപ്പിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എളമക്കരയിലെ ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ശശിയോടാണ് സ്ഥാപന ഉടമ ക്രൂരത കാട്ടിയത്. ഇന്ന് ഹര്‍ത്താലായതിനാല്‍ തിങ്കളാഴ്ച വൈകുന്നേരം ജോലിയില്‍ പ്രവേശിച്ച തന്നോട്  ബുധനാഴ്ച രാവിലെ മാത്രമെ ഇവിടെ നിന്നും പുറത്തിറങ്ങാന്‍ പറ്റുവെന്ന് സ്ഥാപനത്തിലെ ബന്ധപെട്ടവ നിര്‍ദേശിച്ചിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ശശി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഭക്ഷണത്തിനായി ഒരു കുപ്പി വെളളവും പഴവും ബ്രഡും വാങ്ങിയിരുന്നു. അത് കഴിച്ചു. ഇന്ന് രാവിലെ പത്രം ഇടാന്‍ വന്നയാളെക്കൊണ്ടു കുപ്പിയില്‍ ചായ വാങ്ങി കഴിച്ചു. ഇന്ന് രാവിലെ ജീവനക്കാര്‍ എത്തിയതിനു ശേഷം മാത്രമെ പുറത്തിറങ്ങാന്‍ കഴിയുവെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. അതുവരെ എന്തു കഴിക്കുമെന്ന ചോദ്യത്തിന് ബ്രഡ് കഴിക്കുമെന്നായിരുന്നു മറുപടി. നാട്ടുകാര്‍ വിവിരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലെത്തെത്തി സ്ഥാപനവുമായി ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി 11 മണിയോടെ സെക്യൂരിറ്റി ജീവനക്കാരനെ മോചിപ്പിച്ചു.സാധാരണ ഞായറാഴ്ചകഴിലും ഇതേ രീതി തന്നെയണ് പിന്തുടരുന്നതെന്നാണ് അറിയുന്നത്. ശനിയാഴ്ച വൈകിട്ട് ജോലിക്കു കയറിക്കഴിഞ്ഞാല്‍ തിങ്കളാഴ്ച രാവിലെ 8.30 ഓടെ ജീവനക്കാര്‍ എത്തമ്പോള്‍ മാത്രമാണ് സെക്യൂരിറ്റി ജീവനക്കാരന് പുറത്തിറങ്ങാന്‍ സാധിക്കുന്നത്. എന്നാല്‍ സ്ഥാപനത്തിന്റെ താക്കോല്‍ കൂട്ടം സെക്യൂരിറ്റി ജീവനക്കാരനെ ഏല്‍പിച്ചിരുന്നുവെന്നും ആവശ്യമുണ്ടെങ്കില്‍ പുറത്തിറങ്ങാമെന്ന് പറഞ്ഞിരുന്നുവെന്നുമാണ് സ്ഥാപന നടത്തിപ്പുകാര്‍ പറഞ്ഞത്. എന്നാല്‍ അത്തരത്തില്‍ തന്നോട് പറഞ്ഞിട്ടില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തതായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് പറഞ്ഞു.

[related]
Next Story

RELATED STORIES

Share it