ഹര്‍ത്താല്‍; ജനമോചന യാത്രയുടെ സമ്മേളനം മാറ്റിവച്ചു

തിരുവനന്തപുരം: ഇന്ന് ദലിത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, വയനാട്ടിലെ മാനന്തവാടിയില്‍ നടത്താനിരുന്ന ജനമോചനയാത്രയുടെ സമ്മേളനം മാറ്റിവച്ചു. 10ന് രാവിലെ 10മണിക്ക് ജനമോചനയാത്രയുടെ സമ്മേളനം നടക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരെയുള്ള ഭാരത് ബന്ദിനിടയില്‍ പോലിസ് വെടിയേറ്റ് ദലിതര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന്് കെപിസിസി ആസ്ഥാനത്ത് ദലിത് ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. രാവിലെ 10ന്  എ കെ ആന്റണി കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it