wayanad local

ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍ തള്ളികളയണമെന്ന്



മാനന്തവാടി: തലശ്ശേരി-മാനന്തവാടി വഴി മൈസൂരിലേക്ക് ചിലവ് കുറഞ്ഞതും എളുപ്പവുമായ റെയില്‍ പാതക്ക് ഏറെ സാധ്യതകള്‍ ഉണ്ടായിട്ടും അതൊന്നും കണ്ട ഭാവം നടിക്കാതെ താല്‍കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി വരാന്‍ സാധ്യത ഇല്ലാത്ത മറ്റൊരു പാതക്ക് വേണ്ടി നടത്തുന്ന ഹര്‍ത്താല്‍ വടക്കെ വയനാട്ടിലെ ജനങ്ങള്‍ തള്ളിക്കളയണമെന്ന് മാനന്തവാടി മൈസൂര്‍ റോഡ് ആന്റ് റെയില്‍വെ ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. ഈ പാത വരാതിരിക്കാന്‍ പിന്നില്‍ ചരടുവലിക്കുന്നത് റിട്ടയര്‍ ചെയ്ത മെട്രൊ ഉപദേശകനാണ്. 2012 ല്‍ ബന്ദിപ്പുര്‍ വഴി ടണല്‍, റെയില്‍, റോഡ് എന്നിവ ഉള്‍പ്പെടെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് ഉത്തരവ് ഇറക്കിയത് അന്നത്തെ യു പി എ സര്‍ക്കാറിലെ വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജനാണ്. പ്രസ്തുത ഉത്തരവ് ഇന്നും നിലനില്‍ക്കുന്നുണ്ട്. മൈസൂര്‍ കടക്കോളയില്‍ നിന്ന് പരിസ്ഥിതിക്ക് ആഘാതമില്ലാത്ത കേവലം 5 കിലോമീറ്റര്‍ മാത്രം റിസര്‍വ്വ് ഫോറസ്റ്റും 2 കിലോമീറ്റര്‍ പുഴ സൈഡിലും കൂടി 71 കിലോമീറ്ററില്‍ മാനന്തവാടി എത്തുന്ന പാത പല വഴികളിലും തലശ്ശേരി എത്തിക്കാമെന്നിരിക്കെ അതിനെ പല കാരണങ്ങള്‍ പറഞ്ഞ് മെട്രൊ  ഉദ്യോഗസ്ഥന്‍ തുരങ്കം വെക്കുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണ്. വികസനത്തിന് എല്ലാവരും ഒത്തു പിടിക്കാനുള്ള  സാഹചര്യമാണുണ്ടാവേണ്ടത്. പ്രാദേശിക വാദമുയര്‍ത്തുന്നു എന്ന പ്രചരണം ചിലര്‍ നടത്തുന്നത് ഖേദകരമാണെന്നും കണ്‍വീനര്‍ കെ ഉസ്മാന്‍, ബാബു ഫിലിപ്പ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it