malappuram local

ഹര്‍ത്താല്‍ അക്രമം; അറസ്റ്റ് തുടരുമെന്നു പോലിസ്

മഞ്ചേരി: ജനകീയ ഹര്‍ത്താലെന്ന പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റു തുടരുമെന്നു പോലിസ്. സംസ്ഥാന വ്യാപകമായി പ്രചരിച്ച സന്ദേശത്തിന്റെ സൂത്രാധാരനെ കണ്ടെത്തിയതോടെ ഇവര്‍ വഴി രൂപപ്പെട്ട ജില്ലാ ഗ്രൂപ്പുകളും സമാന്തരമയി രൂപീകരിച്ച മറ്റു ഗ്രൂപ്പുകളും പോലിസ് പരിശോധിക്കുകയാണ്.
മലപ്പുറം ജില്ലയില്‍ കൊല്ലത്തു നിന്നും അറസ്റ്റിലായ അമര്‍നാഥ് അഡ്മിനായിട്ടുള്ള വോയ്‌സ് ഓഫ് യൂത്ത് 4 ഗ്രൂപ്പാണ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് പോലിസ് ഭാഷ്യം. ഇതില്‍ അമര്‍നാഥിനു പുറമെ മൊറയൂര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി, കൂട്ടായി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി എന്നിവരാണ് അഡ്മിന്‍ പാനലിലുള്ളത്. മഞ്ചേരയില്‍ മാത്രം 14 ല്‍ പരം കേസുകളിലായി 50ല്‍പരം പേരെയാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റു ചെയ്തത്. ഇപ്പോ ള്‍ അറസ്റ്റിലായ കൊല്ലം, തിരുവനന്തപുരം ജില്ലാ നിവാസികള്‍ക്കു പുറമെ ജില്ലാ തലങ്ങളില്‍ രൂപപ്പെട്ട ഗ്രൂപ്പുകളുടെ അഡ്മിന്‍ പാനല്‍ സംഘവും വരും ദിവസങ്ങളില്‍ അറസ്റ്റിലാവുമെന്നാണ് പോലിസില്‍ നിന്നുള്ള വിവരം.
പരസ്പരം പരിചയമില്ലാത്ത സാമൂഹിക മാധ്യമ സുഹൃത്തുക്കള്‍ പലപ്പോഴും വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങള്‍ വഴിയാണ് സൗഹൃദം ഉറപ്പിക്കുന്നത്.
തീഷ്ണമായ വിഷയങ്ങളില്‍ മാനവികാശയങ്ങള്‍ മുതലെടുത്ത് പ്രവര്‍ത്തിക്കുന്ന ശക്തികളെ സാധാരണക്കാര്‍തരിച്ചറിയാതെ പോവുകയാണെന്ന് ഈ രംഗത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it