thiruvananthapuram local

ഹര്‍ത്താലില്‍ വലഞ്ഞ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിളമ്പി എസ്ഡിപിഐ

നെടുമങ്ങാട്: ഹര്‍ത്താലില്‍ വലഞ്ഞ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്തു. കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയിലാണ് ഹര്‍ത്താല്‍ ദിനമായ ഇന്നലെ പ്രഭാത ഭക്ഷണം വിതരണം ചെയ്തത്. എല്‍ഡിഎഫ് കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് വെമ്പായം കന്യാകുളങ്ങര മേഖലകളില്‍ പെട്ടിക്കടകള്‍ പോലും തുറക്കാത്ത അവസ്ഥയായിരുന്നു. ഇത് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നിരവധി രോഗികള്‍ക്കും കൂട്ടിരുപ്പുകാരെയും ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ വെമ്പായം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്തത്. പഞ്ചായത്തംഗം ഇര്‍ഷാദ് കന്യാകുളങ്ങര, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി റാഫി ഇലവുങ്കല്‍, അന്‍സര്‍ അല്‍ ഹറം, മഹീന്‍ കന്യാകുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it