ഹര്‍ത്താലില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമം നടന്നു: ഡിജിപി

തിരുവനന്തപുരം: നേതൃത്വമില്ലാതെ നടന്ന വാട്ട്‌സ്ആപ്പ് ഹര്‍ത്താല്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിനുള്ള നടപടിയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അത്തരമൊരു പ്രവൃത്തി വച്ചുപൊറുപ്പിക്കില്ല. ആരാണ് ഈ ഹര്‍ത്താലിനു പിന്നില്‍, എവിടെ നിന്നാണ് തുടക്കം എന്നീ കാര്യങ്ങള്‍ വിദഗ്ധ സംഘം അന്വേഷിക്കുന്നുണ്ട്.
അന്വേഷണം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. മലപ്പുറത്തും മറ്റുമായി കുറേ പേരെ ഹര്‍ത്താലിന്റെ പേരില്‍ പിടികൂടിയിട്ടുണ്ട്.
അവരെ ചോദ്യം ചെയ്ത് ഹര്‍ത്താലിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും ഡിജിപി പറഞ്ഞു. സംസ്ഥനത്ത് സമാധാനാന്തരീക്ഷത്തിനും മതസൗഹാര്‍ദത്തിനുമെതിരേയുള്ള എതൊരു നീക്കത്തെയും ശക്തമായി നേരിടണമെന്ന് ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it