thrissur local

ഹര്‍ത്താലില്‍ പ്രതിഷേധം ആളിക്കത്തി

തൃശൂര്‍: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫ്, എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ആളിക്കത്തി. കെസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. ഓട്ടോ, ടാക്‌സികളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. നഗരത്തിലെ ബസ്സ്റ്റാന്റുകള്‍ വിജനമായിരുന്നു. മെഡിക്കല്‍ കോളജുള്‍പ്പെടെ ആശുപത്രികളില്‍ തിരക്ക് കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. തീരദേശ മേഖലയിലും ഹര്‍ത്താല്‍ സാരമായി ബാധിച്ചു. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലിസ് കനത്ത ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു.തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തൃശൂര്‍ ഡിസിസി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ സമാപിച്ചു. ഡിസിസി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, കോണ്‍ഗ്രസ് നേതാക്കളായ ഐപി പോള്‍, എന്‍കെ സുധീര്‍, രാജേന്ദ്രന്‍ അരങ്ങത്ത് നേതൃത്വം നല്‍കി. ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രകടനം നടത്തി. തൃശൂര്‍ സിഎംഎസ് സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. നഗരം ചുറ്റി കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രകടനം സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് നേതാക്കളായ പി.ബാലചന്ദ്രന്‍, എംകെ കണ്ണന്‍, സിആര്‍ വല്‍സലന്‍, ഐഎ തമ്പായി, എവി വല്ലഭന്‍ സംസാരിച്ചു.കയ്പമംഗലം: യുഡിഎഫ് പ്രവര്‍ത്തകര്‍ ചെന്ത്രാപ്പിന്നിയില്‍ നടത്തിയ പ്രകടനത്തിന് എംയു ഉമറുല്‍ ഫാറൂഖ്, പികെ ഹംസ നേതൃത്വം നല്‍കി. എല്‍.ഡി.എഫ് പ്രകടനത്തിന് അഡ്വ. വികെ ജ്യോതി പ്രകാശ്, സി.ബി അബ്ദുള്‍ സമദ് നേത്യത്വം നല്‍കി. കയ്പമംഗലത്ത് യുഡിഎഫ് പ്രകടനത്തിന് സിജെ പോള്‍സണ്‍, പിബി താജുദ്ദീന്‍ എന്നിവരും എല്‍ഡിഎഫ് പ്രകടനത്തിന് പി.എം.അഹമ്മദ്, എംസി ശശിധരന്‍ നേതൃത്വം നല്‍കി. പെരിഞ്ഞനത്ത് നടന്ന യുഡിഎഫ് പ്രകടനത്തിന് സിസി ബാബുരാജും എല്‍ഡി എഫ് പ്രകടനത്തിന് കെകെ സച്ചിത്ത്, ടിപി രഘുനാഥ് നേതൃത്വം നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി മൂന്നുപീടികയില്‍ നടത്തിയ പ്രകടനത്തിന് റഫീഖ് കാതിക്കോട്, പിഎം ഉസ്മാന്‍ നേതൃത്വം നല്‍കി.വടക്കാഞ്ചേരി: ഹര്‍ത്താലിനോടനുബന്ധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ പ്രകടനവും പൊതുയോഗവും നടന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഏരിയ സെക്രട്ടറി പി.എന്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.ആര്‍ സോമനാരായണന്‍, വി.സി ജോസഫ് പ്രകടനത്തിന് നേതൃത്വം നല്‍കി.ചെറുതുരുത്തി: ഹര്‍ത്താലിനെ അനുകൂലിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചെറുതുരുത്തിയില്‍ പ്രതിഷേധ പ്രകടനം നടന്നു. കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ എം.മുരളീധരന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇക്ബാല്‍, ടികെ സൈതലവി, മനോജ് തൈക്കാട്ട് സംസാരിച്ചു.തൃപ്രയാര്‍: കോണ്‍ഗ്രസ്സ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനവും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി അനില്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ചക്രപാണി പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. വിആര്‍ വിജയന്‍, എഎന്‍ സിദ്ധ പ്രസാദ്, സിഎസ് മണികണ്ഠന്‍ ,ഷൈ ന്‍ നാട്ടിക, പിഎം സിദ്ധിക്, സജീവന്‍ നാട്ടിക, സുബ്രഹ്മണ്യന്‍ പനയ്ക്കല്‍, ഇടി സോജന്‍, പി എസ് പി നസീര്‍, കെവി സുകുമാരന്‍, ഇവി ധര്‍മ്മന്‍, റാനിഷ് കെ രാമന്‍, ജയസത്യന്‍, ശ്രീദര്‍ശ് വടക്കൂട്ട്, സാബു തൃപ്രയാര്‍ ,പിവി സഹദേവന്‍, എംആര്‍ രാജന്‍, ബിന്ദു പ്രദീപ് ,റീന പദ്മനാഭന്‍ ,സി.കെ മണികണ്ഠന്‍, സജീവന്‍ അരയംപറമ്പില്‍, മധു തനിമ, രാമന്‍ ഊണുങ്ങല്‍ നേതൃത്വം നല്‍കി. യുഡിഎഫ് തളിക്കുളം പഞ്ചായത്തു കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെഎഹാറൂണ്‍ റഷീദ്, പിഎ അബ്ദുല്‍ ഗഫൂര്‍, വിനോദന്‍ നെല്ലിപറമ്പില്‍, പിഐ ഷൗക്കത്ത് അലി, സുമന ജോഷി, വിസി അബ്ദുല്‍ ഗഫൂര്‍, പിഎം അബ്ദുല്‍ ജബ്ബാര്‍, എടി നേന, പിഎസ് സുല്‍ഫിക്കര്‍, കെഎസ് റഹ്മത്തുള്ള, എഎം മെഹബൂബ്, രമേഷ് അയിനിക്കാട്ടുപറമ്പില്‍ നേതൃത്വം നല്‍കിചേറ്റുവ: പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി യുഡിഎഫ് കടപ്പുറം പഞ്ചായത്ത് കമ്മറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അഞ്ചങ്ങാടിയില്‍ ചേര്‍ന്ന പൊതുയോഗം ഡിസിസി ജനറല്‍ സെക്രട്ടറി കെഡി വീരമണി ഉദ്ഘാടനം ചെയ്തു. സി മുസക്കലി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംഎ അബൂബക്കര്‍ ഹാജി, കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പികെ ബഷീര്‍, വൈസ് പ്രസിഡന്റ് മൂക്കന്‍ കാഞ്ചന, ആര്‍കെ ഇസ്മയില്‍, പികെ അബൂബക്കര്‍, സി ഫൈസല്‍ സംസാരിച്ചു. കൊച്ചു തങ്ങള്‍, അശ്‌റഫ് തോട്ടുങ്ങല്‍, സുബൈര്‍ തങ്ങള്‍, പിസി കോയ, എകെ ഫൈസല്‍, നാസര്‍ പണ്ടാരി, വിഎം മനാഫ്, പിവി ഉമ്മര്‍ കുഞ്ഞി, കെഎം ഇബ്രാഹിം, റസിയ അമ്പലത്ത്, ഷാലിമ സുബൈര്‍, സിബിഎ ഫത്താഹ്, ബാബു ബ്ലാങ്ങാട്, ടിആര്‍ ഇബ്രാഹിം പ്രകടനത്തിന് നേതൃത്വം നല്‍കി.കുന്നംകുളം: ഹര്‍ത്താലിനോടനുബന്ധിച്ച് എല്‍ഡിഎഫ് കുന്നംകുളം മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. സിപിഎം ഏരിയാ സെക്രട്ടറി എംഎന്‍ സത്യന്‍, ഏരിയ കമ്മറ്റി അംഗം കെഎ അസീസ്, എന്‍സിപി ജില്ലാ സെക്രട്ടറി ഇ.എ. ദിനമണി, സിപിഎം ലോക്കല്‍ സെക്രട്ടറി കെ.ബി.സനീഷ്, സിടിബാബു നേതൃത്വം നല്‍കി. കുന്നംകുളത്ത് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു സി ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ. ജയശങ്കരന്‍, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, ഡിസി സെക്രട്ടറി കെസി ബാബു, പിഐ തോമസ്, സി ബി രാജീവ്, ടികെ ബാബു, സികെ ജോണ്‍ മാഷ്, വിവി വിനോജ് നേതൃത്വം നല്‍കി. കുന്നംകുളം ഇന്ദിര ഭവനില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം ഇഎംഎസ് ഷോപ്പിംഗ് കോംപ്ലെക്‌സിനു മുന്‍പിലെ പെട്രോള്‍ പമ്പിന് മുന്നില്‍ സമാപിച്ചു.ചാലക്കുടി: യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചാലക്കുടിയില്‍ പൂര്‍ണ്ണം. വാഹനങ്ങള്‍ ഒന്നുംതന്നെ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നില്ല. എവിടേയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഇരുമുന്നണികളും നഗരത്തില്‍ പ്രകടനം നടത്തി. ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് എബി ജോര്‍ജ്ജ്, മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പന്‍, നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍ യുഡിഎഫ് പ്രകടനത്തിന് നേതൃത്വം നല്‍കി. ബിഡി ദേവസി എംഎല്‍എ, സിപിഎം ഏരിയാ സെക്രട്ടറി ടിഎ ജോണി എല്‍ഡിഎഫ് പ്രകടനത്തിനും നേതൃത്വം നല്‍കി.ചേലക്കര: ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ചേലക്കരയില്‍ യുഡിഎഫ് നടത്തിയ പ്രകടനം ഡിസിസി സെക്രട്ടറി ഇ.വേണുഗോപാലമേനോന്‍ ഉദ്ഘാടനം ചെയ്തു. ടിഎ രാധാകൃഷ്ണന്‍,പിഎം റഷീദ്,ടി ഗോപാലകൃഷ്ണന്‍, സന്തോഷ് ചെറിയാന്‍,സി ഉണ്ണികൃഷ്ണന്‍, പിഎ അച്ചന്‍കുഞ്ഞ് പ്രസംഗിച്ചു.ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ചേലക്കരയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സിപിഎം ഏരിയ കമ്മിറ്റി അംഗം കെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി സിഎസ് ശ്രീദാസ് അധ്യക്ഷത വഹിച്ചു, ഇബ്രാഹിം, കെവി സോളമന്‍, പിഎസ് അജയകുമാര്‍ സംസാരിച്ചു.മാള: ഹര്‍ത്താല്‍ മാള മേഖലയില്‍ സമ്പൂര്‍ണ്ണം. സ്വകാര്യ വാഹനങ്ങള്‍ ഒഴികെ മറ്റുള്ളവ നിരത്തിലിറങ്ങിയില്ല. ഒറ്റപ്പെട്ട ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞുകിടന്നു. കെ എസ് ആര്‍ ടി സി മാള ഡിപ്പോയില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ നിറുത്തിവച്ചു. അനിഷ്ട സംഭവങ്ങള്‍ നടന്നിട്ടില്ലെന്ന് ഡിപ്പോയില്‍ നിന്നും അറിയിച്ചു. സ്വകാര്യ ബസ്സുകള്‍ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല. ഓട്ടോ ടാക്‌സികളും ഓടിയില്ല. മാള, പുത്തന്‍ചിറ, കുഴൂര്‍, അന്നമനട, പൊയ്യ ടൗണുകളില്‍ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തി. മാളയില്‍ എല്‍ ഡി എഫ് പ്രകടനം നടത്തി. പി കെ ഡേവീസ്, ടി പി രവീന്ദ്രന്‍, ടി എം ബാബു, എ ആര്‍ സുകുമാരന്‍ സംസാരിച്ചു. പുത്തന്‍ചിറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എം പി സോണി, വി കെ വേലായുധന്‍, കെ എന്‍ സജിവന്‍, മാനാത്ത് രാജേന്ദ്രന്‍, ടി പി പരമേശ്വരന്‍ നമ്പൂതിരി സംസാരിച്ചു.വി എസ് അരുണ്‍രാജ്, ടി എസ് ഷാജി, ജിജോ അരീക്കാടന്‍, പി ഐ അസൈനാര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it