kozhikode local

ഹര്‍ത്താലിലെ അക്രമംപോലിസ് നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: ലീഗ്‌

കൊടുവള്ളി: വ്യാജ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമ സംഭവങ്ങളുടെമറവില്‍ പോലിസ് നിരപരാധികളെ വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണമെന്ന് മുസ്്‌ലിം ലീഗ് കൊടുവള്ളി നഗരസഭ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഗൂഢാലോചനയില്‍ ഉള്‍പെട്ടവരേയും ഇതിന്ന് നേതൃത്വം കൊടുത്തവരേയും നിയമത്തിന്റെ മുന്‍പില്‍കൊണ്ട് വരേണ്ടതും മാതൃകാപരമായി ശിക്ഷിക്കേണ്ടതുമാണ്.
എന്നാല്‍ ഇതിന്റെ മറവില്‍ ഒരു പ്രത്യേക വിഭാഗത്തേ മാത്രം വേട്ടയാടുന്നതിന്ന് വേണ്ടി നടത്തുന്ന പുതിയ സംഭവ വികാസങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതും പ്രതിഷേധാര്‍ഹവുമാണ്.
ബിജെപിയുടെ ഭീഷണിക്കു വഴങ്ങി 153(മ) വകുപ്പ് ചുമത്തി കേസ്സെടുത്തതു വഴി കൊടുവള്ളിയുടെ സല്‍പേരിന്ന് കളങ്കം ചാര്‍ത്തുന്ന രീതിയിലുള്ള അധികൃതരുടെ നടപടി അത്യന്തം വേദനാജനകവും അപകടകരവുമാണ്.
ഇതിന്റെ മറവില്‍ ജയിലില്‍ പോയവരെ സന്ദര്‍ശിച്ച് തെറ്റിദ്ധാരണ പരത്തി മുതലെടുപ്പിന്ന് ശ്രമിക്കുന്ന എംഎല്‍എയുടേയും എല്‍ഡിഎഫിന്റെയും നടപടികള്‍ പൊതുസമൂഹം തിരിച്ചറിയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
26 ന് വൈകുന്നേരം കൊടുവള്ളിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് വി കെ അബ്ദുഹാജി, ജനറല്‍ സെക്രട്ടറി കെ കെ എ ഖാദര്‍, എം നസിഫ്, കെ സി മുഹമ്മദ്  പങ്കെടുത്തു.
Next Story

RELATED STORIES

Share it