ഹര്‍ത്താലിന് ആദിവാസി- ദലിത് സംഘടനകളുടെ പിന്തുണ

കോട്ടയം/കോഴിക്കോട്: ദലിത് ഐക്യവേദി നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ 30 ഓളം വരുന്ന ദലിത്- ആദിവാസി- ബഹുജനസംഘടനകളും ജനാധിപത്യപാര്‍ട്ടികളും തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തി ല്‍ അറിയിച്ചു.
സാധുജനപരിഷത്ത്, പട്ടികജന സമാജം, ഭൂ അധികാരസംരക്ഷണ സമിതി, കെപിഎംഎസ്, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്ആര്‍എം, സിഎസ്ഡിഎസ്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റസമിതി, ഡിസിയുഎഫ്, ബിഎസ്പി, ആര്‍എംപി, എന്‍ഡിഎല്‍എഫ്, എകെസിഎച്ച്എംഎസ്, എന്‍എഡിഒ, കെഡിഎഫ്, ആദിജനമഹാസഭ, ഐഡിഎഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലന്‍ മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പ ഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സിപിഐ (എംഎല്‍), റെഡ്സ്റ്റാര്‍, എസ്‌സി/എസ്ടി കോ-ഓഡിനേഷന്‍ കമ്മിറ്റി, മലവേട്ടുവ സമുദായ സംഘം, ഡിഎസ്എസ്, കേരള ചേരമര്‍സംഘം, എന്‍സിഎച്ച്ആര്‍ഒ, പൊമ്പിളൈ ഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം, ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടച്ചും വാഹനഗതാഗതം നിര്‍ത്തിയും എല്ലാ തരത്തിലും സഹായിക്കണമെന്നും വിവിധ ദലിത് സംഘടനകള്‍ ആവശ്യപ്പെട്ടു. അതേ സമയം,   ഇന്ത്യന്‍ യൂനിയന്‍ ദലിത് ലീഗുമായി കൂടിയാലോചന നടത്താതെ പ്രഖ്യാ പിച്ചഹര്‍ത്താലിന്  പിന്തുണ നല്‍കുമെന്ന് ദലിത് ലീഗ് നേതാവ് യു സി രാമന്‍ അറിയിച്ചു
Next Story

RELATED STORIES

Share it