malappuram local

ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി

മലപ്പുറം: ഹര്‍ത്താലിന്റെ മറവില്‍ മലപ്പുറം ജില്ലയില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നിലെ അന്തര്‍ദേശീയ ഗൂഡാലോചനയും ദേശീയസംസ്ഥാന തലത്തില്‍ നടന്ന ആസൂത്രണവും എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ പ്രചരണം നടത്തിയത് വിദേശത്തുള്ള ഗ്രൂപ്പുകളിലൂടെയാണ്. ഇതിന്റെ അഡ്മിന്‍മാരെക്കുറിച്ച് അന്വേഷിച്ച് ഗൂഡാലോചന വെളിച്ചത്തു കൊണ്ടുവരണം. വര്‍ഗീയ കലാപമാണ് നടന്നത്.
ഈ സാഹചര്യത്തില്‍ സ്ഥിരം പട്ടാള ക്യാംപും മലപ്പുറത്ത് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. പിണറായി സര്‍ക്കാറിന്റെ ഭരണത്തിന് കീഴില്‍ ഹിന്ദു സമൂഹം അരക്ഷിതരാണ്. അക്രമത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തതിനെക്കുറിച്ച് കോണ്‍ഗ്രസ്, ലീഗ്, സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം. ഇതിനുള്ള തെളിവ് ബിജെപിയുടെ കയ്യിലുണ്ട്.
ഹര്‍ത്താലിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ പ്രതിനിധിയായി മന്ത്രി കെ ടി ജലീല്‍ അബ്ദുല്‍ നാസര്‍ മദനിയെ സന്ദര്‍ശിച്ചതും അക്രമത്തെ ലഘൂകരിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച വേളയില്‍ മന്ത്രി ശ്രമിച്ചതും ഗൂഡാലോചനയുടെ ഭാഗമാണോയെന്നും അന്വേഷിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it