Flash News

ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമം

ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമം
X
കോഴിക്കോട്:  കോഴിക്കോട് ജില്ലയില്‍ സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ ചിലയിടങ്ങളില്‍ അക്രമം. ഓട്ടോെ്രെഡവറെ കയ്യേറ്റം ചെയ്യുന്ന പടമെടുത്ത മാധ്യമപ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍  മര്‍ദിച്ചു.
ഹര്‍ത്താല്‍ അനുകൂലികള്‍ പാളയത്ത്  പത്ര ഫോട്ടോഗ്രാഫര്‍മാരെ അക്രമിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍  പി. സനേഷിന്റെ ക്യാമറ അടിച്ചു തകര്‍ത്തു. കേരള ഭൂഷണത്തിലെ ഫോട്ടോഗ്രാഫര്‍ ശ്രീജേഷിന്റെ ക്യാമറയുടെ മെമ്മറി കാര്‍ഡ് ഹര്‍ത്താല്‍ അനുകൂലികള്‍ കൊണ്ടുപോയി. ഹര്‍ത്താല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം.
Next Story

RELATED STORIES

Share it