Flash News

ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയെന്ന് സുപ്രീം കോടതി

ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയെന്ന് സുപ്രീം കോടതി
X
harish-rawat cong

[related] ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതായി സുപ്രീം കോടതി. ഹരീഷിന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാമെന്നും കോടതി വ്യക്തമാക്കി. വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് 33 ഉം ബിജെപിയ്ക്ക് 28 വോട്ടും ആണ് ലഭിച്ചത്.
അതേസമയം ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വോട്ടെടുപ്പില്‍ വിജയിച്ചതിനാല്‍ സര്‍ക്കാരിന് അധികാരത്തില്‍  തുടരാനാവുമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോഗ്തഗി പറഞ്ഞു.
ഇതു ബിജെപിക്കു വീണ്ടും കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിമത എംഎല്‍എമാരെ  കോടതി വിലക്കിയിരുന്നു. ഇതോടെ കൂറുമാറിയ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല.നിയമസഭാ  പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വോട്ടെടുപ്പിന് മേല്‍നോട്ടം വഹിച്ചത്. ഡിജിപി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കായിരുന്നു സുരക്ഷാ ചുമതല. വിമതരായ 9കോണ്‍ഗ്രസ് അംഗങ്ങളെ അയോഗ്യരായതോടെ ബിജെപിക്ക് 28ഉം കോണ്‍ഗ്രസ്സിന് 27ഉം അംഗങ്ങളാണ് ഉള്ളത്. ബിഎസ്പി (2), ഉത്തരാഖണ്ഡ് ക്രാന്ത്രിദള്‍ (1), സ്വതന്ത്രര്‍ (3) എന്നിങ്ങനെയാണു മറ്റു കക്ഷിനില. തന്നെ പിന്തുണച്ച എംഎല്‍എമാര്‍ക്ക് ഹരീഷ് റാവത്ത് നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it