ഹരീഷ് റാവത്തിനെ സിബിഐ വീണ്ടും ചോദ്യംചെയ്തു

ന്യൂഡല്‍ഹി: നിയമസഭയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു കോഴ വാഗ്ദാനം നല്‍കിയതില്‍ ആരോപണ വിധേയനായ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സിബിഐ ചോദ്യം ചെയ്തു. മെയ് 24നു നടത്തിയ ചോദ്യം ചെയ്യലില്‍ ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാത്തതിനാലാണു വീണ്ടും ചോദ്യം ചെയ്തതെന്ന് സിബിഐ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, അന്വേഷണ ഏജന്‍സിയുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് റാവത്ത് പറഞ്ഞു.
ഉത്തരാഖണ്ഡ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ടു വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്‌തെന്നാണ് റാവത്തിനെതിരായ ആരോപണം. വിമത എംഎല്‍എമാരെ സ്വാധീനിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it