kozhikode local

ഹരിശ്രീ കുറിച്ചത് ആയിരങ്ങള്‍



കോഴിക്കോട്: ‘ഹരിശ്രീ’ കുറിച്ച് ആയിരങ്ങള്‍ അക്ഷര ലോകത്തേക്ക് കടന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന വിജയദശമിനാളിലെ വിദ്യാരംഭം പാരമ്പര്യ വിധിപ്രകാരം തന്നെയായിരുന്നു ക്ഷേത്രങ്ങളില്‍ നടന്നത്. അരിയില്‍ ഹരിശ്രീ കുറിക്കാന്‍, ആദ്യാക്ഷരം നാവിന്‍തുമ്പില്‍ കുറിച്ചിടാന്‍ ക്ഷേത്രംപരി കമ്മിറ്റികളും ഗുരുക്കന്‍മാരും ആചാര്യന്‍മാരും എത്തി. ആദ്യാക്ഷരമധുരം നുകരാന്‍ രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുക്കളും ക്ഷേത്രങ്ങളിലെത്തി. സരസ്വതി പൂജയ്ക്ക് ശേഷം പൂജിച്ച ഗ്രന്ഥങ്ങള്‍ തുറന്നു മുതിര്‍ന്നവര്‍ പാരായണം ചെയ്തു.സംഗീതം, ചിത്രകല, ഉപകരണ സംഗീതം എന്നിവയിലും ഇന്നലെ വിദ്യാരംഭം കുറിച്ചിരുന്നു. സംഗീത, നാട്യ വിദ്യാലയങ്ങളിലും പതിവില്‍കവിഞ്ഞ കുട്ടികളുടെ തിരക്കാണനുഭവപ്പെട്ടത്. ചന്ദനകുറിയും പുത്തനുടുപ്പുമണിഞ്ഞ് ഉല്‍സവാന്തരീക്ഷത്തിലായിരുന്നു ആദ്യാക്ഷരം നുകരല്‍.ചെറൂട്ടി റോഡ് ശ്രീ ഭദ്രകാളിക്ഷേത്രം, വളയനാട് ദേവീക്ഷേത്രം, ശ്രീകണ്‌ഠേശ്വരക്ഷേത്രം, പുത്തൂര്‍ ദുര്‍ഗാദേവിക്ഷേത്രം, തളി മഹാശിവക്ഷേത്രം, ആനന്ദകുളം ഭഗവതിക്ഷേത്രം, അഴകൊടി ദേവിക്ഷേത്രം, തളി രേണുകാ മാരായക്കന്‍ക്ഷേത്രം എന്നിവിടങ്ങളിലാണ് നഗരത്തില്‍ വിദ്യാരംഭത്തിനായി നിറഞ്ഞ തിരക്കനുഭവപ്പെട്ടത്.നഗരത്തിലെ സംഗീതോപകരണ വില്‍പന ശാലകളില്‍ രാവിലെ മുതല്‍ ഉപകരണങ്ങള്‍ വാങ്ങാനെത്തിയിരുന്നു. യൂനിവേഴ്‌സല്‍ ആര്‍ട്‌സ് സ്‌കൂളില്‍ ചിത്രമെഴുത്തിനിരുത്തല്‍ നടന്നു. പുതിയതായി ചിത്രരചനയുടെ ലോകത്തേക്ക് പ്രവേശിക്കാന്‍ ധാരാളം കുട്ടികള്‍ എത്തി.
Next Story

RELATED STORIES

Share it