Flash News

ഹരിയാന സര്‍ക്കാരിന്റ മാഗസിന്‍ വിവാദമാവുന്നു



ചണ്ഡീഗഡ്: മുഖം മറച്ച സ്ത്രീകള്‍ സംസ്ഥാനത്തെ മുഖമുദ്രയെന്ന് രേഖപ്പെടുത്തിക്കൊണ്ടുള്ള ഹരിയാന സര്‍ക്കാരിന്റെ മാഗസിന്‍ കവര്‍ വിവാദമാവുന്നു. സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പുറത്തിറക്കിയ കൃഷി സംവാദ് എന്ന മാഗസിന്‍ കവറാണ് വിവാദം സൃഷ്ടിക്കുന്നത്. ഇതിലൂടെ പ്രതിഫലിക്കുന്നത് ബിജെപി സര്‍ക്കാരിന്റെ പിന്‍തിരിപ്പന്‍ മനോഭാവമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.2017 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച മാഗസിന്റെ കവര്‍ചിത്രം തലയില്‍ കാലിത്തീറ്റയുമായി നില്‍ക്കുന്ന മുഖം പൂര്‍ണമായും മറച്ച സ്ത്രീയുടേതാണ്. സ്്ത്രീകളുടെ മുഖപടം ഹരിയാനയുടെ അഭിമാനം എന്ന അടിക്കുറിപ്പാണ് നല്‍കിയിരിക്കുന്നത്.ബിജെപിയുടെ മനോഭാവമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല എന്നിവര്‍ പറഞ്ഞു. ഹരിയാനയിലെ സ്ത്രീകള്‍ എല്ലാ മേഖലകളിലും മുന്നിട്ടുനില്‍ക്കുന്നവരാണ്. കഴിഞ്ഞ ദിവസം മിസ് ഇന്ത്യ കിരീടം നേടിയതും ഹരിയാനക്കാരിയാണ്. കല്‍പന ചൗള, ഗീതാ ഫോര്‍ട്ട് എന്നിവരൊക്കെ ഹരിയാനയുടെ അഭിമാനമാണെന്നും സുര്‍ജെവാല പറഞ്ഞു.സ്ത്രീകള്‍ മുഖപടം ഉപയോഗിക്കുന്നത് ഹരിയാനയുടെ സംസ്‌കാരമല്ല, വിദേശികള്‍ ഇന്ത്യയില്‍ എത്തിയതിന് ശേഷമാണ് ഇത് ആരംഭിച്ചത് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it