ഹരിയാന രാജ്യസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹരിയാനയിലെ രണ്ടു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിന്തുണച്ച സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ആര്‍എസ്എസ്-ബിജെപി നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാര്‍ഥി ആര്‍ കെ ആനന്ദിനെ പരാജയപ്പെടുത്താന്‍ ഹരിയാനയിലെ മനോഹര്‍ലാല്‍ ഘട്ടാര്‍ സര്‍ക്കാര്‍ ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതായും പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ 14 വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആനന്ദ് പരാജയപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ അടുത്തിടെ നിരവധി വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it