ഹരിയാന: മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ചണ്ഡീഗഡ്: മുന്‍ സ്പീക്കറടക്കം മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളെ ഹരിയാന നിയമസഭ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. തിങ്കളാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ നടുത്തളത്തിലിറങ്ങി പ്രസംഗത്തിന്റെ കോപ്പികള്‍ കീറിയതിനാണു നടപടി. ഗവര്‍ണര്‍ കപ്തന്‍സിങ് സോളങ്കിയുടെ പ്രസംഗം തടസ്സപ്പെട്ടിരുന്നു. മുന്‍ സ്പീക്കര്‍ കുല്‍ദീപ് ശര്‍മ, ജയ്‌വീര്‍ സിങ്, ജഗ്ബിര്‍ സിങ് മാലിക് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Next Story

RELATED STORIES

Share it